ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
ആശ്രമത്തില്‍നിന്ന് ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് പൂന്തുറ. ഇതൊരു കടലോരപ്രദേശമാണ്. ഏറെ മുസ്ലീങ്ങളും ഹിന്ദുക്കളായ മീന്‍പിടുത്തക്കാരും (ധീവരര്‍ ) തിങ്ങിപ്പാര്‍ക്കുന്നിടം. ഇരുകൂട്ടരുംതമ്മില്‍ കടുത്ത സംഘട്ടനങ്ങളും പതിവാണ്. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. ആ സ്ഥലത്ത് അവധൂതനായൊരു സ്വാമിയുണ്ടായിരുന്നു. പൂന്തുറ സ്വാമി എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. അത്ഭുതകരങ്ങളായ പല അനുഭവങ്ങളും ഭക്തജനങ്ങള്‍ക്ക് അദ്ദേഹത്തെപ്പറ്റി പറയാനുണ്ട്. ആശ്രമത്തില്‍വരുന്ന പലരും പൂന്തുറ സ്വാമിയെ ദര്‍ശിക്കാന്‍ പോയിട്ട് അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ച് സ്വാമിജിയോട് പറയാറുണ്ട്. ആരെപ്പറ്റി അഭിപ്രായം പറഞ്ഞാലും മറുപടി പറയാത്ത പ്രകൃതമാണ് സ്വാമിജിയുടേത്. ചിരപരിചയം കൊണ്ടു മാത്രമേ സ്വാമിജിയുടെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. അദ്ദേഹത്തിന്റെ മൗനത്തിന്റെ വാചാലതയും വാക്കുകളിലെ മൗനവും പലപ്പോഴും നിത്യപരിചയത്തില്‍നിന്നും സാധനാസമ്പന്നതകൊണ്ടും മാത്രമേ മനസ്സിലാക്കാനാവുകയുള്ളു. പലപ്പോഴും മൗനം പാലിക്കുമ്പോള്‍ പറയുന്നവരുടെ അഭിപ്രായത്തോട് സ്വാമിജിക്ക് യോജിപ്പില്ല എന്നതാണ് അര്‍ത്ഥം. ആ മൗനത്തെ സത്യവുമായി വ്യാഖ്യാനിച്ചാല്‍ വാചാലമായ പലതും പ്രസ്താവിക്കുവാനുണ്ടാകും. എന്നാല്‍ അജ്ഞരായ സാധാരണക്കാര്‍ക്ക് സ്വാമിജിയുടെ മൗനം യഥേഷ്ടം വ്യാഖ്യാനിക്കാനിടം കൊടുക്കുന്നതായിരുന്നു.
പൂന്തുറസ്വാമിയെപ്പറ്റി അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സന്തോഷമായിട്ട് കേട്ടിരിക്കുകയും ചിലതിനൊക്കെ മറുപടി പറയുകയും ചെയ്യാറുണ്ടായിരുന്നു. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന എന്നോട് ഒരു ദിവസം പറയുകയുണ്ടായി ‘നീ അദ്ദേഹത്തെകാണാന്‍ പോകുന്നുണ്ടോടോ.” ഞാന്‍ മൗനമവലംബിച്ചു. സാധാരണ കാണിക്കാറുള്ള മറിമായങ്ങളൊന്നും കൂടാതെ വീണ്ടും ദൃഢമായ സ്വരത്തില്‍ സ്വാമിജി ആവര്‍ത്തിച്ചു. ”അദ്ദേഹം കൊള്ളാമെടോ.” സ്വാമിജിയില്‍നിന്ന് അത്തരമൊരു വാക്ക് ആരെപ്പറ്റിയും പറഞ്ഞുകേട്ടിട്ടില്ല. തുടര്‍ന്നുള്ള സംഭാഷണത്തില്‍ അദ്ദേഹത്തെപ്പറ്റിയുള്ള ചില ആദ്ധ്യാത്മികരഹസ്യങ്ങള്‍ സ്വാമിജി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ മഹാസമാധി (ദേഹത്യാഗ) യെക്കുറിച്ചായിരുന്നു അത്. ”അദ്ദേഹത്തിന് സമാധ്യവസ്ഥയെന്നൊന്നില്ലെടോ, ഇഷ്ടമുള്ള സമയം സമാധി സ്വീകരിക്കും. അത് കഴിഞ്ഞിട്ട് എണീറ്റ് പോകുകയും ചെയ്യും.” സമാധി സ്വീകരിക്കുകയും നിവര്‍ത്തിക്കുകയും ചെയ്യുന്ന ഒരനുഭവം ഉപനിഷത്തില്‍ പോലും പറഞ്ഞുകേട്ടിട്ടില്ല. ഇന്ദ്രജാലവും മഹേന്ദ്രജാലവും ഇക്കൂട്ടത്തില്‍ പ്രസ്താവിക്കേണ്ട കാര്യമില്ല. അതിന്റെ അഭ്യാസതലം ഭൗതികതലത്തെ അതിലംഘിക്കുന്നില്ല. എന്നാല്‍ മഹാജ്ഞാനികളായ മഹാത്മാക്കള്‍ ശരീരത്തെ ഉപകരണമാക്കി ധര്‍മനിര്‍വഹണം നടത്തുന്ന ഉദാഹരണങ്ങളില്‍ അപൂര്‍വമായ ഒന്നാണ് സ്വാമിജിയുടെ വാക്കുകളില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. മഹാത്മാക്കളുടെ ജീവിതത്തെ വ്യാഖ്യാനിച്ചാല്‍ പാണ്ഡിത്യംകൊണ്ട് കണ്ടെത്താനാകാത്ത പരമരഹസ്യങ്ങള്‍ സ്വാമിജിയെപ്പോലുള്ള മഹാത്മാക്കളുടെ ദര്‍ശനത്തില്‍നിന്നു ലഭിക്കുന്നുവെന്നത് അധ്യാത്മവിഷയത്തിലെ അപൂര്‍വ സംഭവങ്ങളാണ്.

അഞ്ചാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ വിവേകാനന്ദന്റെ അധ്യാത്മജീവിതവും ഭഗവാന്‍ ശ്രീകൃഷ്ണന്റെ പ്രത്യേകതകളും എന്റെ ചിന്തയെ സാരമായി സ്വാധീനിച്ചിരുന്നു. മിഡില്‍സ്‌ക്കൂളില്‍ (തോന്നക്കല്‍ കൊയ്ത്തൂര്‍ക്കോണത്ത് ഈശ്വരവിലാസം മിഡില്‍സ്‌കൂള്‍) അഞ്ചാം ക്ലാസിന്റെ ഭീത്തിയിന്മേല്‍ സ്ഥാപിച്ചിരുന്ന സ്വാമി വിവേകാനന്ദന്റെ ചിത്രം നോക്കിയിരുന്ന കാരണംകൊണ്ട് അനേകതവണ എനിക്ക് നല്ല അടികിട്ടിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും എന്റെ സങ്കല്പത്തിന് ക്ഷീണം വരികയോ അധ്യാത്മസംരംഭത്തിന് കുറവ് സംഭവിക്കുകയോ ചെയ്തിരുന്നില്ല. ബിരുദധാരിയായതിനുശേഷം വീടുവിട്ടിറങ്ങി സമ്പൂര്‍ണമായ അധ്യാത്മജീവിതത്തിന് വഴിയൊരുക്കുകയായിരുന്നു. എന്റെ ലക്ഷ്യം. ഹിമാലയത്തിലെ ഋഷിവാടങ്ങളെപ്പറ്റിയും ഹരിദ്വാര്‍, ഋഷികേശ്, ഉത്തരകാശി, ബദരി തുടങ്ങിയവയെപ്പറ്റിയും ലഭിച്ചിട്ടുള്ള കേട്ടറിവ് ഹിമാലയത്തെപ്പറ്റിയുള്ള ജിജ്ഞാസവര്‍ദ്ധിപ്പിച്ചിരുന്നു.
പ്രകൃതിയിലെ ചില പ്രത്യേക സംഭവങ്ങള്‍ എന്റെ പ്രത്യേകശ്രദ്ധയ്ക്ക് ആക്കംകൂട്ടിയിരുന്നു. രാത്രിയുടെ നിശബ്ദതയില്‍ പ്രതിദ്ധ്വനിക്കുന്ന അറബിക്കടലിന്റെതിരമാലകളുടെ ഇരമ്പല്‍ അതില്‍പ്പെട്ട ഒന്നായിരുന്നു. പ്രകൃതിയുടെ ഏതോ ഒരജ്ഞാതഗാംഭീര്യം അതിന്റെ അതിഗഹനമായ ഗഹ്വരത്തിലേക്ക് ആകര്‍ഷിക്കുന്ന, ചിന്തയുടെ പ്രതീതിയാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഈ കടലിന്റെ ഇരമ്പലില്‍ നിന്ന് എനിക്കുലഭിച്ചിരുന്നത്. അനന്തതയുടെ അവാച്യമായ നിശബ്ദതയാണ് പ്രസ്തുത നാദത്തില്‍ പ്രതിധ്വനിച്ച് കേട്ടത്. സമ്പത്ത്, സഹോദരന്മാര്‍, കൂട്ടുകാര്‍, മറ്റ് ബന്ധുമിത്രാദികള്‍, അമ്മ, അച്ഛന്‍ എന്നിവരെ ഉപേക്ഷിച്ച്, ഒറ്റയ്ക്ക് എന്നെമാടി വിളിക്കുന്ന ആ നിശബ്ദതയുടെ ഗാംഭീര്യത്തിലേക്ക് മൗനസഞ്ചാരം നടത്തുന്ന പ്രതീതി ആവര്‍ത്തച്ചാവര്‍ത്തിച്ച് എന്റെ ചിന്തയെ മഥിച്ചിരുന്നു. എന്നെ സ്‌നേഹിച്ചിരുന്ന അനേകംപേരുടെ നിഷ്‌കപടമായ സമീപനവും ഓരോ ദിവസവും അവരിലൂടെ ലഭ്യമായിരുന്ന സന്ദര്‍ഭങ്ങളും മധുരസ്മരണകളായി നിലനില്‌ക്കെ അതുപേക്ഷിക്കണമെന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കുമ്പോഴുള്ള വേദന ഒന്നുരണ്ടാഴ്ചകളായി വലിച്ചെറിയുന്നതിന് ഗുരുകടാക്ഷമോ ഈശ്വരേച്ഛയോ എന്താണെന്നെ സഹായിച്ചതെന്നറിഞ്ഞുകൂടായിരുന്നു. വീട്ടിനടുത്തുള്ള പണിമൂല ദേവീക്ഷേത്രത്തിലും, വീട്ടിനക്കരെയുള്ള ഒരു വലിയകാട്ടിനുള്ളിലും നിശീഥിനിയുടെ നിശബ്ദതയില്‍ കഴിഞ്ഞുകൂടിയ ദിവസങ്ങള്‍ ധാരാളമുണ്ടായിരുന്നു. അടക്കാനാകാത്ത ഏതോ ഒരാഹ്വാനശക്തി എന്നെ എങ്ങോട്ടേക്കോനയിക്കുന്നതുപോലെയും വിളിക്കുന്നതുപോലെയും അനുഭവപ്പെട്ടിരുന്നു.
ഹിമാലയത്തിലേക്ക് പുറപ്പെടാമെന്ന് തന്നെ തീരുമാനിച്ചു. ‘ജനതാഎക്‌സ്പ്രസ്’ എന്നുപേരോടുകൂടി രാത്രി രണ്ടുമണിക്ക് തിരുവനന്തപുരത്തുനിന്നുതിരിക്കുന്ന ട്രെയിനില്‍ പുറപ്പെടാമെന്ന് നിശ്ചയിച്ചുറച്ചു. എല്ലാറ്റിനേയും എല്ലാപേരെയും ഉപേക്ഷിക്കുന്നതിന് ഏതാനും ചില ആഴ്ചകള്‍മാത്രമേ വേണ്ടിവന്നുള്ളുവെങ്കിലും ആ ഏകാന്തയാത്രക്കുമുന്‍പ് എന്നെ ഊട്ടി വളര്‍ത്തി ആവശ്യപ്പെടുന്നതെല്ലാം യഥാവിധി ഉണ്ടാക്കിത്തന്ന്, ഒരിക്കല്‍പോലുമെന്നോട് ദേഷ്യപ്പെടാത്ത അമ്മയെ വിട്ടുപിരിയുന്നതിനെക്കുറിച്ചുള്ള ചിന്ത ഹിമാലയസാനുപ്രദേശങ്ങളില്‍ അലയുന്ന ഒരു അനാഥബാലന്റെ മാനസിക പ്രതീതി എന്നിലുളവാക്കിയിരുന്നു. എങ്കിലും ഈറനുടുത്ത് കമണ്ഡലവും ധരിച്ച് ജടാധാരികളായി, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞ് വടവൃക്ഷച്ചുവടുകളിലും, ഗിരിഗഹ്വരങ്ങളിലും സ്വച്ഛന്ദവാഹിനിയായ മന്ദാകിനിയുടെ ഇരുകരകളിലുമിരുന്ന് നാമംജപിച്ചും പ്രണവോപാസനനടത്തിയും കഴിഞ്ഞുകൂടുന്ന ഗുരുജനങ്ങളുടെ അപരിമേയമായ സങ്കല്പശക്തിയും കൈലാസത്തില്‍ കുടികൊള്ളുന്ന ഭഗവാന്റെ ജടാഭാരത്തില്‍നിന്ന് ബഹിര്‍ഗമിക്കുന്ന ഗംഗാപ്രവാഹത്തിന്റെ തീര്‍ത്ഥപരിശുദ്ധിയും ഗംഗാസ്‌നാനം സര്‍വപാപപരിഹാരമാണെന്നുള്ള കേട്ടറിവും പ്രക്ഷോഭങ്ങളില്‍ നിന്നും പ്രാരാബ്ധങ്ങളില്‍നിന്നും വിട്ടകന്ന സ്വാതന്ത്ര്യവും ”ഹിമഗിരിവിഹാരം” തുടങ്ങിയ മഹനീയഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന ഹിമവാന്റെ പ്രൗഢിയും ആ ഉത്തംഗഗിരിപുംഗവന്റെ ഗഹ്വരങ്ങളില്‍ പ്രതിധ്വനിക്കുന്ന പ്രണവനാദവും അമൃതനിഷ്യന്ദിയായ മന്ദമാരുതന്‍ പകര്‍ന്നുകൊടുക്കുന്ന കുളിരലകളും സ്വപ്നവീചിപോലെ എന്റെ മനോമസ്തിഷ്‌കങ്ങളില്‍ താന്തവും തരളവുമായ ചിന്താതരംഗങ്ങള്‍ സൃഷ്ടിച്ചും പ്രൗഢോജ്ജ്വലങ്ങളായ പ്രതിധ്വിനികള്‍ പ്രകടമാക്കിയും വീണ്ടും ഞാന്‍ മുറ്റത്തിറങ്ങുമ്പോള്‍ കേള്‍ക്കാറുളള സാഗരനിസ്വനത്തിലേക്ക് എന്നെ തിരികെവിളിച്ചിരുന്നു.
വീട്ടിനടുത്തുള്ള പണിമൂല ദേവീക്ഷേത്രത്തിലും, വീട്ടിനക്കരെയുള്ള ഒരു വലിയകാട്ടിനുള്ളിലും നിശീഥിനിയുടെ നിശബ്ദതയില്‍ കഴിഞ്ഞുകൂടിയ ദിവസങ്ങള്‍ ധാരാളമുണ്ടായിരുന്നു. അടക്കാനാകാത്ത ഏതോ ഒരാഹ്വാനശക്തി എന്നെ എങ്ങോട്ടേക്കോനയിക്കുന്നതുപോലെയും വിളിക്കുന്നതുപോലെയും അനുഭവപ്പെട്ടിരുന്നു. ഹിമാലയത്തിലേക്ക് പുറപ്പെടാമെന്ന് തന്നെ തീരുമാനിച്ചു. ‘ജനതാഎക്‌സ്പ്രസ്’ എന്നുപേരോടുകൂടി രാത്രി രണ്ടുമണിക്ക് തിരുവനന്തപുരത്തുനിന്നുതിരിക്കുന്ന ട്രെയിനില്‍ പുറപ്പെടാമെന്ന് നിശ്ചയിച്ചുറച്ചു.
എല്ലാറ്റിനേയും എല്ലാപേരെയും ഉപേക്ഷിക്കുന്നതിന് ഏതാനും ചില ആഴ്ചകള്‍മാത്രമേ വേണ്ടിവന്നുള്ളുവെങ്കിലും ആ ഏകാന്തയാത്രക്കുമുന്‍പ് എന്നെ ഊട്ടി വളര്‍ത്തി ആവശ്യപ്പെടുന്നതെല്ലാം യഥാവിധി ഉണ്ടാക്കിത്തന്ന്, ഒരിക്കല്‍പോലുമെന്നോട് ദേഷ്യപ്പെടാത്ത അമ്മയെ വിട്ടുപിരിയുന്നതിനെക്കുറിച്ചുള്ള ചിന്ത ഹിമാലയസാനുപ്രദേശങ്ങളില്‍ അലയുന്ന ഒരു അനാഥബാലന്റെ മാനസിക പ്രതീതി എന്നിലുളവാക്കിയിരുന്നു. എങ്കിലും ഈറനുടുത്ത് കമണ്ഡലവും ധരിച്ച് ജടാധാരികളായി, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞ് വടവൃക്ഷച്ചുവടുകളിലും, ഗിരിഗഹ്വരങ്ങളിലും സ്വച്ഛന്ദവാഹിനിയായ മന്ദാകിനിയുടെ ഇരുകരകളിലുമിരുന്ന് നാമംജപിച്ചും പ്രണവോപാസനനടത്തിയും കഴിഞ്ഞുകൂടുന്ന ഗുരുജനങ്ങളുടെ അപരിമേയമായ സങ്കല്പശക്തിയും കൈലാസത്തില്‍ കുടികൊള്ളുന്ന ഭഗവാന്റെ ജടാഭാരത്തില്‍നിന്ന് ബഹിര്‍ഗമിക്കുന്ന ഗംഗാപ്രവാഹത്തിന്റെ തീര്‍ത്ഥപരിശുദ്ധിയും ഗംഗാസ്‌നാനം സര്‍വപാപപരിഹാരമാണെന്നുള്ള കേട്ടറിവും പ്രക്ഷോഭങ്ങളില്‍ നിന്നും പ്രാരാബ്ധങ്ങളില്‍നിന്നും വിട്ടകന്ന സ്വാതന്ത്ര്യവും ”ഹിമഗിരിവിഹാരം” തുടങ്ങിയ മഹനീയഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന ഹിമവാന്റെ പ്രൗഢിയും ആ ഉത്തംഗഗിരിപുംഗവന്റെ ഗഹ്വരങ്ങളില്‍ പ്രതിധ്വനിക്കുന്ന പ്രണവനാദവും അമൃതനിഷ്യന്ദിയായ മന്ദമാരുതന്‍ പകര്‍ന്നുകൊടുക്കുന്ന കുളിരലകളും സ്വപ്നവീചിപോലെ എന്റെ മനോമസ്തിഷ്‌കങ്ങളില്‍ താന്തവും തരളവുമായ ചിന്താതരംഗങ്ങള്‍ സൃഷ്ടിച്ചും പ്രൗഢോജ്ജ്വലങ്ങളായ പ്രതിധ്വിനികള്‍ പ്രകടമാക്കിയും വീണ്ടും ഞാന്‍ മുറ്റത്തിറങ്ങുമ്പോള്‍ കേള്‍ക്കാറുളള സാഗരനിസ്വനത്തിലേക്ക് എന്നെ തിരികെ വിളിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യാത്ര സുനിശ്ചിതമായിക്കഴിഞ്ഞിരുന്നു. ഞാന്‍ തിരികെ വരുമോ? അമ്മയെക്കാണുമോ? അമ്മ എന്നെക്കരുതി ദുഃഖിക്കുമോ? ഈ വിധ ചിന്തകളുടെ നേരിയവിഷാദരേഖകള്‍ ഹൃദയാകാശത്തില്‍ ചിലപ്പോഴെല്ലാം മിന്നല്‍പിണരുകള്‍ സൃഷ്ടിച്ചിരുന്നു. എങ്കിലും അവയെല്ലാം ആഴ്ന്നിറങ്ങി അന്തര്‍ധാനംചെയ്യുന്ന ഒരവാച്യ നിശബ്ദത എന്റെ യാത്രാചിന്തയ്ക്ക് ശക്തിയും ശാന്തിയും പകര്‍ന്നിരുന്നു. യാത്രതിരിക്കാനുദ്ദേശിച്ചതിന്റെ തലേദിവസമെത്തി. അതിന് മൂന്ന് നാല് ദിവസം മുമ്പ് മുതല്‌ക്കേ കൂട്ടുകാരുമായുള്ള സമ്പര്‍ക്കം, പണിമൂല ദേവീക്ഷേത്രത്തില്‍ കൂടിയിരുന്നുള്ള സ്‌നോഹോഷ്മളസന്ദര്‍ഭങ്ങള്‍, ഇവയ്‌ക്കെല്ലാം വിരാമമിട്ടിരുന്നു. പോകുന്ന തീരുമാനം മാറ്റമില്ലാത്തതായിക്കഴിഞ്ഞു. ഭൂമിയില്‍നിന്നുപറന്നുപൊങ്ങി അനന്തമായ ഒരു വിഹായസിലൂടെ പ്രയാണംചെയ്യുന്ന മനസ്സിന്റെ ഭാവനിശബ്ദത ഘനീഭവിച്ചും ലഘൂകരിച്ചുമുള്ള അനേകം നിമിഷങ്ങള്‍ അതിവേഗം പൊയ്‌ക്കൊണ്ടിരുന്നു.
എന്റെ സര്‍വസംശയങ്ങള്‍ക്കും അന്തര്‍ദാഹത്തിനും ശാന്തിമന്ത്രമോതുന്ന ആ മഹാപ്രഭുവിന്റെ സന്നിധിയില്‍നിന്ന് (ഞാനിന്നിരിക്കുന്ന ശ്രീരാമദാസ ആശ്രമത്തില്‍നിന്ന്) ഒരു ദൈവദൂതനെപ്പോലെ സ്വാമിജിയുടെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് ശ്രീ കരിമ്പുവിള സോമശേഖരന്‍നായര്‍ വീട്ടിലെത്തി. സ്വാമിജി എന്നെ വിളിക്കുന്നുവെന്നും ഉടന്‍തന്നെ ചെല്ലണമെന്നും തറപ്പിച്ചുപറഞ്ഞു. ആ വാക്കുകളില്‍ ഗുരുനാഥന്റെ ഇഛാശക്തിയും ആജ്ഞാശക്തിയും പ്രതിധ്വനിച്ചിരുന്നു. അല്പവും സംശയമന്യേ ഇറങ്ങിപ്പുറപ്പെടാന്‍ തീരുമാനിച്ചു. അമ്മയെക്കണ്ടനുവാദം വാങ്ങി. മഹാത്മാക്കളെ ദര്‍ശിക്കുന്നതില്‍ വീട്ടില്‍ ആരും വൈമുഖ്യം പ്രകടമാക്കിയിരുന്നില്ല. ഹിമാലയത്തിന്റെ കൊടുമുടികളില്‍നിന്ന് പടികളിറങ്ങി, തളിരും,താരും തരുതല്ലജങ്ങളും തഴുകിത്തലോടി ശാന്തമാക്കിയ താന്തചിന്തകള്‍ക്കതീതമായി, അജ്ഞാതമായ ഒരന്തര്‍ധാനത്തിന്റെയും അതിശീഘ്രമുള്ള ഒരു തിരിച്ചുവരവിന്റെയും സന്ദര്‍ഭങ്ങളില്‍ കുടുങ്ങി, സദാപി മത്സരിക്കുന്ന ഒരനുഭവമാണ് എനിക്കുണ്ടായിരുന്നത്. ജയവും തോല്‍വിയും നിശ്ചയിക്കുവാനുമുള്ള വ്യക്തിസ്വഭാവം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ചിന്താവൈക്ലബ്യം പലപ്പോഴും അനുഭവപ്പെട്ടിരുന്നു. എങ്കിലും ലക്ഷ്യബോധമുള്ള ജീവിതത്തിന്റെ അസന്ദിഗ്ധമായ പ്രഖ്യാപനം അന്തര്‍മുഖമായ ചിന്താരസരിത്തിന്റെ അവിഛിന്ന പ്രവാഹമായി തുടര്‍ന്നുകൊണ്ടേയിരുന്നു. ഓരോദിവസവും ഒരു തലത്തില്‍ അതീവശീഘ്രഗതിയിലും മറ്റൊരു തലത്തില്‍ മന്ദഗതിയിലും മത്സരിച്ചെത്തുവാനുള്ള പ്രയത്‌നം നടന്നുകൊണ്ടേയിരുന്നു.
ഞാന്‍ സ്വാമിജിയുടെ അടുത്തെത്തി. അതീവഗഹനവും അത്യന്തം സ്വച്ഛവുമായ സങ്കല്പശേഷി വിട്ടുപിരിയാതെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. പരിപാവനമായ തൃക്കരങ്ങള്‍കൊണ്ട് വിഭൂതിതന്ന് അനുഗ്രഹിച്ചശേഷം, കാല്‍ക്കല്‍വീണ് സാഷ്ടാംഗപ്രണാമം നടത്തിയ എന്നെ പിടിച്ചെഴുന്നേല്‍പിച്ച് ശിരസ്സില്‍ കരങ്ങള്‍വച്ച് പറഞ്ഞവാക്കുകള്‍ എന്റെ അന്നേവരെ ഉണ്ടായിരുന്ന ചിന്തയുടെ ശരിപ്പകര്‍പ്പും അധ്യാത്മജീവിതത്തിന്റെ പാതയില്‍ ഭദ്രദീപവുമായിരുന്നു. ”എവിടെ ഓടുന്നെടോ,അവിടെ ഉള്ളതൊക്കെത്തന്നെയാണ് ഇവിടെയുമുള്ളത്. ഇവിടെയില്ലാത്തതൊന്നും അവിടെയുമില്ല.’ എന്റെ മനസ്സില്‍ പെട്ടെന്ന് ഒരു പ്രത്യുത്തരമെന്നോണം ”അവിടെയും ഇവിടെയുമെന്തിരിക്കുന്നു അവനവനില്‍തന്നെയല്ലേയുള്ളൂ, പിന്നെന്താ സ്വാമിജി ഇങ്ങനെ പറഞ്ഞത് ”എന്നൊരു ചിന്ത ഉടലെടുത്തു. ഇംഗിതജ്ഞനും പരഹൃദയജ്ഞാനിയുമായ സ്വാമിജി ഒരു തുറന്ന ചര്‍ച്ചയില്‍ ഉത്തരം കൊടുക്കുന്നമട്ടില്‍ എന്റെ ചിന്തയ്ക് മറുപടി നല്കി.”ആങ്ഹാ, അവിടെയുമിവിടെയുമൊന്നുമില്ലല്ലേ. അവനവനില്‍ തന്നെയല്ലേ ഉള്ളത്. പിന്നെന്തിനാ ഓടുന്നത്? ” സംശയരഹിതമായ ആ വാക്കുകളുടെ ഇച്ഛാശക്തി എന്നില്‍ചെലുത്തിയ സ്വാധീനം വലുതായിരുന്നു. അതകിനാദ്യകാരണമായി പറയുവാനുള്ളത് എന്റെ ചിന്തയുടെ നിഗൂഢതയെപ്പറ്റിയായിരുന്നു.
ഹിമാലയത്തിലേക്ക് പോകണമെന്നും രണ്ടുമണിക്കുള്ള ജനതാ എക്‌സ്പ്രസ്സില്‍ കയറണമെന്നുമുള്ള എന്റെ സങ്കലപം മറ്റാരുമറിഞ്ഞിരുന്നില്ല. എന്റെ നിഗൂഡമായ ചിന്താതലങ്ങളിലൂടെ കടന്നുപോവുകയും അവയെ വ്യക്തമായ രീതിയില്‍ അവതരിപ്പിക്കുകയുമായിരുന്നു സ്വാമിജി ചെയ്തത്. ”ഇവിടെയും അവിടെയും” എന്നുള്ള സ്വാമിജിയുടെ വാക്കുകളില്‍ ‘ഇവിടെ’ എന്നതിന് നമ്മുടെ നാട്ടില്‍നിന്നെന്നോ വീട്ടില്‍നിന്നെന്നോ അര്‍ത്ഥമെടുത്താല്‍ ‘അവിടെ’ എന്നവാക്കിന് ഞാന്‍ എത്താനാഗ്രഹിച്ച് ഹിമാലയഗിരിഗഹ്വരങ്ങളില്‍ എന്ന അര്‍ത്ഥവും സുവ്യക്തമാണ്. മറ്റാര്‍ക്കുംതന്നെ അറിഞ്ഞുകൂടാതിരുന്ന എന്റെ യാത്രയുടെയും ചിന്തയുടെയും പരമരഹസ്യം ഗുരുസങ്കല്പങ്ങളിലൂടെ കടന്നുവരുമ്പോള്‍ സിദ്ധിക്കുന്ന അനുഭൂതിയുടെ അവാച്യമണ്ഡലമായി മാറിക്കഴിഞ്ഞിരുന്നു. സ്വാമിജിയുടെ ആജ്ഞാശക്തിയില്‍ അന്തര്‍ലീനമായിരുന്ന ഇച്ഛാശക്തിയും ക്രിയാശക്തിയുമാണ് അനന്തരകാലത്ത് ധര്‍മോപാസനയുടെ ലക്ഷ്യവും മാര്‍ഗവുമായിത്തീര്‍ന്നിരുന്നത്.
Discussion about this post