കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് അതുവരെയുള്ള മുഴുവന്‍ ദേവസ്വം സ്ഥാപനങ്ങളിലേയും ഓഡിറ്റിങ് പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
2002 വരെയുള്ള ഓഡിറ്റിങ് റിപ്പോര്‍ട്ടുകളേ ഉള്ളുവെന്ന് ഇന്ന് കോടതിയില്‍ ഹര്‍ജി പരിഗണിക്കവേ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ക്കുവേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ് വന്നത്.
എത്രയും വേഗം ഒഡിറ്റിങ് നടപ്പാക്കാന്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വിനിയോഗിക്കണം. അതിനായി ഒരു മാസത്തിനകം ടെക്നിക്കല്‍ ഉപദേശങ്ങള്‍ക്കായി ഒരു സമിതി രൂപീകരിക്കണമെന്നും കോടതിയുടെ നിര്‍ദ്ദേശമുണ്ട്.












