Friday, October 31, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

by Punnyabhumi Desk
Oct 31, 2025, 01:16 pm IST
in കേരളം

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍.

ജിഎസ്ടി നടപടികളിലെ ലളിതവത്കരണം ചെറുകിട, ഇടത്തരം സംരംഭകമേഖലയില്‍ നികുതി ഇടപാടുകളിലെ സങ്കീര്‍ണതകള്‍ നീക്കിയെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചെറുകിട സംരംഭക മേഖലയിലേക്ക് കൂടുതല്‍ പേര്‍ പ്രവേശിക്കുന്നതിന് ജിഎസ്ടി പരിഷ്‌കരണം സഹായകമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.

ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കും. നികുതിഘടനയിലെ പരിഷ്‌കരണങ്ങള്‍ ജിഎസ്ടി സമാഹരണത്തിന്റെ തോതില്‍ അഞ്ചുമുതല്‍ ഏഴുവരെ ശതമാനം വര്‍ധനയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വേഗതയേറിയതും ന്യായവും സൗഹൃദപരവുമായ ജിഎസ്ടി നടപടികളുടെ ഗുണഫലങ്ങള്‍ ബിസിനസുകള്‍ക്കും പൗരന്മാര്‍ക്കും ലഭിച്ചുതുടങ്ങി.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര എഫ്എംസിജി കമ്പനികള്‍ അവരുടെ ഉത്പന്നനിരയിലെ 40 ശതമാനത്തിന്റെയും ജിഎസ്ടി നിരക്കുകള്‍ അഞ്ചു ശതമാനമായി കുറച്ചു. ഇതുള്‍പ്പെടെ ദൈനംദിന അവശ്യവസ്തുക്കളുടെ വില താഴാന്‍ നികുതിപരിഷ്‌കരണം സഹായിച്ചു.

ഇലക്ട്രോണിക്സ് മേഖലയില്‍ സോണി, എല്‍ജി, പാനസോണിക് തുടങ്ങിയ ബ്രാന്‍ഡുകള്‍ വലിയ സ്‌ക്രീന്‍ സെറ്റുകളുടെ ജിഎസ്ടി കുറച്ചിട്ടുണ്ട്.

റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറച്ചതുപോലുള്ള മാറ്റങ്ങള്‍പോലും ദശലക്ഷക്കണക്കിന് ട്രെയിന്‍ യാത്രക്കാര്‍ക്കു നേട്ടമായി. ജിഎസ്ടിയിലെ ഇളവ് ഉത്പന്നങ്ങളുടെ ഉപഭോഗ അളവില്‍ വര്‍ധനയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നികുതിസമ്പ്രദായത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ആശയക്കുഴപ്പങ്ങള്‍ കുറയ്ക്കുക, നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ച് ബിസിനസുകാര്‍ക്കും ഉപഭോക്താക്കള്‍ക്കും ജിഎസ്ടി നടപടികളെ സൗഹൃദപരമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു കേന്ദ്രസര്‍ക്കാര്‍ ഈ രംഗത്തു പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്.

 

ShareTweetSend

Related News

കേരളം

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

കേരളം

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

പുതിയ വാർത്തകൾ

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി സ്വര്‍ണവില വീണ്ടും താഴേക്ക്

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies