തിരുവനന്തപുരം, കൊല്ലം മേഖലയിലെ ആറ് ചിന്‍മയ വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചിന്‍ എക്‌സലന്‍സ് – മെരിറ്റ് ഡേ- ശനിയാഴ്ച (28.06.2025) ടാഗോർ തിയേറ്ററിൽ നടന്നു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രാവിലെ 9.30 ന് ആരംഭിച്ച ചടങ്ങിൽ കെല്‍ട്രോണ്‍ എംഡി ശ്രീകുമാർ നായര്‍ ഉദ്ഘാടനം ചെയ്തു. ചിന്‍മയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചീഫ് സേവക് ആര്‍ സുരേഷ് മോഹന്‍ അധ്യക്ഷനായിരുന്ന ചടങ്ങിൽ ബ്രഹ്മചാരി സുധീര്‍ ചൈതന്യ, പി.ശേഖരന്‍കുട്ടി,ഡോ.അരുണ്‍ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
വൈകുന്നേരം 5 ന് ചിന്‍മയ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചിന്‍മയ മിഷന്‍ കലാകാരന്‍മാരും ചേർന്ന് അവതരിപ്പിച്ച ചിന്മയ വൈഭവം യുവ തേജസ് എന്ന സാസ്‌കാരിക പരിപാടി അരങ്ങേറി. പ്രശസ്ത നർത്തകി മേതില്‍ ദേവിക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അതോടൊപ്പം അഗസ്ത്യം കളരിയുടെ കളരി ഡാൻസ് ഡ്രാമയും നടന്നു.