Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

സ്വാമി സത്യാനന്ദ സരസ്വതി

by Punnyabhumi Desk
May 25, 2022, 06:00 am IST
in ഗുരുവാരം

പാദപൂജ
അവതാരം, ഇഷ്ടദേവത, ഗുരു എന്നീ സങ്കല്പങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാധകന് മനോവൃത്തി നിരോധിക്കപ്പെടുകയെന്ന ഫലത്തിലൂടെ ആത്മജ്ഞാനമാണ് സിദ്ധിക്കുന്നത്. അഭ്യാസം, വൈരാഗ്യം എന്നീ രണ്ടുമാര്‍ഗങ്ങളില്‍ക്കൂടി നേടിയെടുക്കേണ്ട ആത്മജ്ഞാനം അധ്യാത്മമാര്‍ഗങ്ങളില്‍ അതീവപ്രാധാന്യമര്‍ഹിക്കുന്നവയാണ്. മഹാപ്രഭുവായ ശ്രീനീലകണ്ഠഗുരുപാദര്‍ മേല്‍പറഞ്ഞ അഭ്യാസവൈരാഗ്യങ്ങള്‍കൊണ്ട് ആത്മവിദ്യയുടെ ഉത്തുംഗശൃംഗത്തിലെത്തിച്ചേര്‍ന്ന ആചാര്യനാണ്. യോഗസിദ്ധാന്തമാര്‍ഗത്തിലൂടെ ചിന്തിക്കുമ്പോള്‍ സമ്പൂര്‍ണതയാര്‍ജിച്ച യോഗിയായും സ്വാധ്യായപ്രാണിധാനങ്ങളിലൂടെ വിലയിരുത്തുമ്പോള്‍ ത്രികാലജ്ഞനും നിത്യമുക്തനുമായ ജ്ഞാനിയായും നിഷ്‌കാമ കര്‍മമാര്‍ഗത്തെയവലംബിച്ചുനോക്കുമ്പോള്‍ കര്‍മയോഗിയായും, രാമായണമഹാഗ്രന്ഥത്തെയുരുവിട്ട് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പദകമലങ്ങളിലര്‍പ്പിക്കപ്പെട്ട ഭക്തിയോഗംകൊണ്ട് ആത്മാരാമനായിത്തീര്‍ന്ന മഹാത്മാവായും അതിവര്‍ണാശ്രമിയായും വിരാജിച്ചിരുന്ന ആചാര്യവരേണ്യനായിരുന്നു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍.

നാദാനുസന്ധാനത്തിലെ വിവിധലക്ഷണങ്ങളെ അനുസ്മരിപ്പിക്കുമാറ് സദാപി പ്രണവനാദം മുഴക്കിയിരുന്ന സ്വാമിജിയുടെ പ്രണവനാദാനുസന്ധാനസിദ്ധിയും ഉന്മനീഭാവവും ഉത്കൃഷ്ടപദവിയാര്‍ജ്ജിച്ചിരുന്നു. അതിവര്‍ണാശ്രമിയുടേയും അവധൂതന്റേയും ലക്ഷണങ്ങള്‍ അംഗീകരിക്കുന്ന വിസ്മരിക്കാന്‍ പാടുള്ളതല്ല. ഉപനിഷത്തുക്കള്‍ ഘോഷിക്കുന്ന ജീവന്മുക്തന്റെ ഉല്‍കൃഷ്ടപദവി സര്‍വപ്രകാരേണയും സ്വാമിജിയുടെ സമ്പൂര്‍ണജീവിതചിത്രം വരച്ചു കാട്ടുന്നു.

കുടീചകന്‍, ബഹൂദകന്‍, ഹംസന്‍, പരമഹംസന്‍ തുടങ്ങി സന്യാസിപരമ്പരയെ വേര്‍തിരിച്ചുകാട്ടി. വിശേഷലക്ഷണംകുറിക്കുന്ന ശാസ്ത്രത്തിനു കണ്ടെത്താനാകാത്തവിധം ഗുരുപാദരുടെ ജീവിതം സമ്മിശ്രരൂപേണ പ്രത്യേകതയുള്ളതും സമ്പൂര്‍ണത്വംകൊണ്ട് സംപൂജ്യവുമായിരുന്നു. പ്രത്യേകപദവികളെ വര്‍ണിച്ച് വേര്‍തിരിക്കാനും ഓരോ പദവിയിലുമുള്ള ഔന്നത്യം സ്ഥിരീകരിക്കാനും തക്കവണ്ണം മഹാഗുരുവിന്റെ മഹത്വപൂര്‍ണമായ ജീവിതം ഉത്കൃഷ്ടമായിരുന്നു. ജിജ്ഞാസുക്കള്‍ക്ക് മാര്‍ഗവും ലക്ഷ്യവുമായിരുന്ന സ്വാമിജി ശാസ്ത്രകാരന്മാരുടെ ശാസ്ത്രഗര്‍വമടക്കുന്ന പ്രതിഭാശാലിയായിരുന്നു.

ദേവപ്രജ്ഞയുടെ വിവിധമണ്ഡലങ്ങളെ അനായാസേന കീഴ്‌പ്പെടുത്തിയ ആ മഹാപ്രഭുവിന്റെ സാന്നിദ്ധ്യവും സന്നിധിയും അപരിമേയമായ അനുഭൂതിയുടെ ആര്‍ജവശേഷി സൂക്ഷിച്ചിരുന്നു. ഗംഗാസരിത്തുപോലെ അനുസ്യൂതം ഭക്തജനഹൃദയങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്ന ആ പുണ്യസരിത്ത പുളകച്ചാര്‍ത്തണിയിക്കാത്ത മനോമണ്ഡലങ്ങളില്ല. അനുഗ്രഹത്തിനും ആഗ്രഹത്തിനും ആവശ്യമായ ഉറവിടമായിരുന്നു അവിടുന്ന്. എളിമയും മഹിമയും ഒരേപോലെ സമ്മേളിച്ചിരുന്ന ആ വ്യക്തിത്വത്തിന് ഭൂതവും ഭാവിയും വര്‍ത്തമാനമായിത്തീര്‍ന്നിരുന്നു. കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകടന്ന ആ മഹദ്ജീവിതം കാലാതീതമായി അക്ഷയഭാസ്സോടെ ഇന്നും അനുഗ്രഹംചൊരിയുന്നു.

‘ശ്വപചനുമൊരുവനിസുരവരനുമവനൊക്കുമശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ’ എന്ന് വ്യംഗ്യാര്‍ത്ഥസമ്പന്നമായി രാമനെ പ്രകീര്‍ത്തിച്ച രാവണന്റെ ബുദ്ധി, സ്വാമിജിയുടെ ജീവിതസന്ദര്‍ഭങ്ങളില്‍ പലപ്പോഴും ബാഹ്യദൃഷ്ടികള്‍ക്കുതോന്നിക്കുന്ന വൈവിധ്യങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. രാവണഹൃദയത്തിന്റെ ഉള്ളറയില്‍ അഭംഗുരം വിലസിയിരുന്ന രാമസങ്കല്പം ബാഹ്യവൃത്തിയില്‍ ശത്രുവിനെ നേരിടുന്ന രാജസഗുണമായി പ്രതിഫലിച്ചിരുന്നു. എന്നാല്‍ താനനുഷ്ഠിച്ച കര്‍മവൈപരീത്യത്തിന് വിരാമമിടുവാന്‍ രാമനല്ലാതെ അന്യനില്ലെന്ന സങ്കല്പവും ആ രാക്ഷസരാജന് നല്ലവണ്ണമുണ്ടായിരുന്നു. ആത്മാരാമനായ ഗുരുനാഥന്റെ ജീവിതം അനേകം രാവണന്മാരുടെ ഭക്തിയും മുക്തിക്കും വഴിതെളിച്ച അനുഭവങ്ങള്‍ പലതാണ്. സമൂഹത്തിലെ പാഴ്‌ച്ചെടികളുടെ വളക്കൂട്ടുള്ള ഭാരതഭൂമി ഇന്നും ഊഷരഭൂമിയാകാതെയവശേഷിക്കുന്നത് സ്വാമിജിയെപ്പോലെ ഉഗ്രതപസ്വികളായ മഹാത്മാക്കളുടെ കരുണാകടാക്ഷംകൊണ്ടു മാത്രമാണ്.

Share1TweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ബ്രാഹ്മമുഹൂര്‍ത്തം – കവിത

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies