Wednesday, August 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

by Punnyabhumi Desk
May 6, 2026, 01:02 pm IST
in രാഷ്ട്രാന്തരീയം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ നയതന്ത്ര ചരിത്രത്തില്‍ പുതിയൊരു അധ്യായം. ഇന്ത്യയുടെ ഇരുപതാമത് അംബാസഡറായി നിയമിതയായ പരമിത ത്രിപതി കുവൈറ്റ് അമീറിന് വിശ്വാസപത്രം സമര്‍പ്പിച്ചു. കുവൈറ്റിലെ ഇന്ത്യയുടെ അംബാസഡര്‍ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍.

രാവിലെ ബയാന്‍ കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ കുവൈറ്റ് അമീര്‍ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിനാണ് അവര്‍ വിശ്വാസപത്രം കൈമാറിയത്. കൊട്ടാരത്തില്‍ എത്തിയ അംബാസഡര്‍ക്ക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.

പുതിയ അംബാസഡറെ ഊഷ്മളമായി സ്വാഗതം ചെയ്ത അമീര്‍, ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദവും സാംസ്‌കാരിക ബന്ധവും സ്മരിച്ചു. ഉഭയകക്ഷി സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കുവൈറ്റ് താല്പര്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ പ്രത്യേക ആശംസകള്‍ അംബാസഡര്‍ അമീറിനെ അറിയിച്ചു. കുവൈറ്റിലെ പത്തുലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ‘ജീവനുള്ള പാലമാണെന്ന്’ അംബാസഡര്‍ വിശേഷിപ്പിച്ചു.
പ്രവാസി സമൂഹത്തിന് കുവൈറ്റ് നല്‍കിവരുന്ന പിന്തുണയ്ക്ക് അവര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി. വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-കുവൈറ്റ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് അംബാസഡര്‍ പറഞ്ഞു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 65-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സുപ്രധാനമായ ചുമതലയേല്‍ക്കല്‍ എന്നത് ശ്രദ്ധേയമാണ്.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies