Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

by Punnyabhumi Desk
Apr 10, 2026, 12:26 pm IST
in രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ബഹിരാകാശ യാത്രികര്‍ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കാനുള്ള തയാറെടുപ്പിലാണ് ശാസ്ത്രലോകം.
നാസ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുഎസ് സമയം ഏപ്രില്‍ 10ന് രാത്രി അല്ലെങ്കില്‍ ഭാരത സമയം ഏപ്രില്‍ 11ന് പുലര്‍ച്ചെ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങും. യാത്രാപഥത്തിലെ സങ്കീര്‍ണമായ തിരുത്തലുകള്‍ ഉള്‍പ്പെടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രികര്‍ മടക്കയാത്ര തുടങ്ങിയത്. ഭൂമിയില്‍ നിന്ന് ഏകദേശം 2,00,000 നോട്ടിക്കല്‍ മൈല്‍ അകലെയായിരിക്കെ, ചരിത്രത്തിലാദ്യമായി ഒരു ചാന്ദ്രദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഷിപ്പ് ടു ഷിപ്പ് കോള്‍ നടത്തിയെന്ന അപൂര്‍വ നേട്ടവും ആര്‍ട്ടെമിസ് 2 ഇതിനകം സ്വന്തമാക്കി.
ഓറിയോണ്‍ പേടകം ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശനം (റീ-എന്‍ട്രി). ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അനുഭവപ്പെടുന്ന അതിശക്തമായ വായുഘര്‍ഷണം (അറ്റ്‌മോസ്‌ഫെറിക് (ഫ്രിക്ഷന്‍) മൂലം പേടകത്തിന് ചുറ്റും ഏകദേശം 2,800 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും.

കൊടുംചൂടില്‍ നിന്ന് പേടകത്തെയും യാത്രികരെയും സംരക്ഷിക്കുന്നത് ഓറിയോണിലെ അത്യാധുനിക ഹീറ്റ് ഷീല്‍ഡുകളാണ്. അന്തരീക്ഷത്തില്‍ പ്രവേശിച്ച് സമുദ്രത്തില്‍ പതിക്കുന്നത് വരെയുള്ള 20 മിനിറ്റുകളാണ് ദൗത്യത്തിലെ ഏറ്റവും നിര്‍ണായക സമയം. ഈ ഘട്ടത്തില്‍ പേടകവുമായുള്ള ആശയവിനിമയം താത്ക്കാലികമായി തടസപ്പെടാന്‍ സാധ്യതയുണ്ട്. പസഫിക് സമുദ്രത്തിലാണ് പേടകം ഇറങ്ങുകയെന്ന് നാസ വ്യക്തമാക്കി. നിലവില്‍ പേടകത്തിലെ എല്ലാ സംവിധാനങ്ങളും തൃപ്തികരമാണെന്നും യാത്രികര്‍ ആരോഗ്യവാന്മാരാണെന്നും നാസ വക്താക്കള്‍ അറിയിച്ചു.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies