Sunday, October 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

by Punnyabhumi Desk
Jun 14, 2026, 07:51 am IST
in കേരളം

തിരുവനന്തപുരം: പ്രശ്‌നങ്ങളെക്കുറിച്ച് വീടിനുള്ളിലിരുന്ന് പരിതപിക്കാത രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമാജത്തെ സംഘടിപ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. സംഘത്തിന് ആരും എതിരാളികളല്ല, എല്ലാവരും നാളത്തെ സ്വയംസേവകരാണ്. സംഘശതാബ്ദിയുടെ ഭാഗമായി ഉദയ പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ അദ്ദേഹം പറഞ്ഞു.

ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട സംഘത്തെക്കുറിച്ച് ശരിയായ ധാരണ ലഭിക്കാനുള്ള അവസരമാണ് ഇത്തരം സദസുകള്‍. സംഘത്തെ അറിയാന്‍ സ്വയംസേവകരെ കേള്‍ക്കണം, സംഘപരിപാടികളില്‍ പങ്കെടുക്കണം. പ്രൊപ്പഗാണ്ടകള്‍ക്കും നരേറ്റീവുകള്‍ക്കും പിന്നാലെ പോകരുത്. ഞാന്‍ പറയുന്നത് കേട്ടും ധാരണയിലെത്തണമെന്നില്ല. ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി കണ്ടും അറിഞ്ഞും ആര്‍എസ്എസിനെ മനസിലാക്കണം.

സംഘം വന്നത് പൂര്‍ത്തീകരണത്തിനാണ്. എല്ലാമുണ്ടായിട്ടും ദീര്‍ഘകാലം അടിമത്തത്തിലായിപ്പോയ നാടാണ് നമ്മുടേത്. കടന്നുകയറി ഭരിച്ച ഏഴാമത്തെ അധിനിവേശ ശക്തിയാണ് ബ്രിട്ടന്‍. സ്വാതന്ത്ര്യത്തിനായി ഉയര്‍ന്ന മുന്നേറ്റങ്ങള്‍ സ്വാതന്ത്ര്യാനന്തരം മുന്നോട്ടു പോയില്ല. പരിഷ്‌കരണ പരിശ്രമങ്ങള്‍ ചില തുരുത്തുകളിലൊതുങ്ങി. ജന്മനാ ദേശഭക്തനായ ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രം അതിന്റെ തനിമയില്‍ സംഘടിക്കാതെ പൂര്‍വ വൈഭവം പുനസ്ഥാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞു.

ഭാരതം ഭൂമിശാസ്ത്രപരമായ അതിരുകളിലൊതുങ്ങുന്നില്ല. ഇത് പ്രകൃതിയാണ്. ഈ രാഷ്ട്രം ഹിന്ദുരാഷ്ട്രമാണ്. ഹിന്ദു എന്നത് നമ്മുടെ ജീവിതരീതിയാണ്, നാടിന്റെ സാംസ്‌കാരികത്തനിമയാണ്. എല്ലാ വൈവിധ്യങ്ങളെയും സ്വീകരിച്ച് ഒരുമയോടെ കഴിയുന്നതാണ് നാടിന്റെ തനിമ.

തനിമ തത്വശാസ്ത്രമല്ല, അനുഭൂതിയാണ്. അവര്‍ എന്നിലും ഞാന്‍ അവരിലും എന്ന ഏകത്വ ഭാവനയുടെ പേരാണ് ഹിന്ദു. ഭാരതീയത ഹിന്ദു രാഷ്ട്രത്തിന്റെ സ്വഭാവ വിശേഷമാണ്. ഇന്നത്തെ ലോകത്തിന് വേണ്ടത് ഭാരതത്തിന്റെ പക്കലാണുള്ളത്. അത് നല്കാനുള്ള തയാറെടുപ്പ് ഭാരതീയരെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമാണ്. കൊടുക്കല്‍ വാങ്ങലുകളുടെ പാരസ്പര്യമാണ് സമൂഹത്തിന്റെ കരുത്ത്. നമ്മള്‍ അതിന് ഭാരതീയ ജീവിത രീതി ശീലമാക്കണം. ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ കരുത്തരാകണം. സമാജം സംഘടിക്കുകയല്ലാതെ കരുത്ത് നേടാന്‍ വഴിയില്ല. കരുത്തന്റെ വഴിയില്‍ കുറുകെ നില്‍ക്കാന്‍ ആരും ധൈര്യപ്പെടില്ല. ദൗര്‍ബല്യം മരണമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ഹിന്ദു സമൂഹം ഒരുമിച്ച് ചേരണം. ഇത് മാതൃഭൂമിയാണെന്നും നമ്മള്‍ ഒരമ്മയുടെ മക്കളാണെന്നുമുള്ള സാഹോദര്യ ഭാവം ഉറയ്ക്കണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പി. ഗിരീഷ്, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട വ്യക്തികളും സന്യാസിവര്യന്മാരും സദസ്സില്‍ പങ്കെടുത്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി ശിവാമൃതപുരി (അമൃതാന്ദമയി മഠം, കൈമനം) തുടങ്ങിയവര്‍ സഭയില്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies