Friday, October 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

by Punnyabhumi Desk
May 4, 2026, 09:12 pm IST
in ദേശീയം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും രാജ്യത്തിന്റെ ശോഭനമായ ഭാവിയാണ് ഈ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ അതിക്രമങ്ങള്‍ക്കിരയായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് അദ്ദേഹം ഈ വിജയം സമര്‍പ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ പ്രകടനത്തിന്റെ രാഷ്ട്രീയത്തിലും ബിജെപിയുടെ ഭരണത്തിലും വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ഒരു ഇന്ത്യ, മികച്ച ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നിവിടങ്ങളിലെ ജനങ്ങളെയും ബിജെപി പ്രവര്‍ത്തകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പിലെ ഈ നേട്ടം ചരിത്രപരമാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ‘നഗരിക് ദേവോ ഭവ’ എന്നതാണ് ബിജെപിയുടെ മന്ത്രം. ബിജെപി ഭരിക്കുന്ന 20-ലധികം സംസ്ഥാനങ്ങളിലെ സുഭരണമാണ് ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.

ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ നേരിട്ട ക്രൂരപീഡനങ്ങളെ പരാമര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി വികാരാധീനനായി. ബംഗാളിലെ വിജയത്തിന്റെ ക്രെഡിറ്റ് അക്രമത്തിനിരയായ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ബംഗാള്‍ ഇന്ന് ഭയത്തില്‍ നിന്ന് മുക്തമായിരിക്കുന്നു. വികസനത്തിന്റെ പുതിയ അധ്യായമാണ് അവിടെ തുറക്കപ്പെട്ടിരിക്കുന്നത്.
വന്ദേമാതരത്തിന്റെ 150-ാം വര്‍ഷത്തില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിക്കും ശ്രീ അരബിന്ദോയ്ക്കും ബംഗാളിലെ ജനങ്ങള്‍ നല്‍കിയ ഏറ്റവും വലിയ ആദരാഞ്ജലിയാണ് ഈ വിധി, പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ അമ്മമാരും സഹോദരിമാരും സഹിച്ച ത്യാഗങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വന്‍ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ദേശീയം

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies