തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തിരുവടികളുടെ ദുഃഖകരമായ വിയോഗത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനുശോചനം രേഖപ്പെടുത്തി. ‘ഞാന്‍ അതീവ ദുഃഖിതനാണ്. ഭക്തി, സേവനം, നീതി എന്നിവയുടെ പ്രചാരണത്തിനായി ജീവിതം സമര്‍പ്പിച്ച ആദരണീയനായ ആത്മീയ ആചാര്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശവും നിസ്വാര്‍ത്ഥ പ്രവര്‍ത്തനവും എണ്ണമറ്റ ഭക്തര്‍ക്ക് പ്രചോദനമായിട്ടുണ്ട്. സ്വാമിജിയുടെ ശിഷ്യന്മാര്‍ക്കും അനുയായികള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.’ അദ്ദേഹത്തിന്റെ ആത്മാവിന് മുക്തി ലഭിക്കട്ടെ”. ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.