കോട്ടയം: ശ്രീരാമദാസ ആശ്രമബന്ധുവും ജ്യോതിക്ഷേത്ര നിര്‍മാണസമിതി പ്രസിഡന്റുമായ വി.ആര്‍.രാജശേഖരന്‍ നായരുടെ പിതാവ് പള്ളിക്കത്തോട് ഒന്നാം മൈല്‍ വില്ലൂന്നിക്കല്‍ വി.കെ രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി. പരേതന്‍ ചേനപ്പാടി വില്ലൂന്നിക്കല്‍ കുടുംബാംഗമാണ്.
ഭാര്യ: മണിയമ്മ (കാക്കനാട്ട് കുടുംബം ചേനപ്പാടി) മക്കള്‍: വി.ആര്‍.രാജശേഖരന്‍ നായര്‍ (ചടയമംഗലം കോദണ്ഡരാമ ക്ഷേത്ര സെക്രട്ടറി, മുന്‍ ബി.ജെ.പി കോട്ടയം ജില്ലാ കമ്മറ്റിയംഗം), വി.ആര്‍ രാജലക്ഷ്മി. മരുമക്കള്‍: ലീന രാജേന്ദ്രന്‍ പിള്ള(കടയനിക്കാട്), സജേഷ് കുമാര്‍(പനച്ചയില്‍ പൊന്‍കുന്നം).
സംസ്‌കാരം : ഇന്ന് (26/7/2025) ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2:00ന് ഒന്നാം മൈലിലുള്ള വീട്ടുവളപ്പില്‍ നടക്കും.