കഴക്കൂട്ടം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധു ചന്തവിള നാരായണീയം വീട്ടില്‍ ഡോ.സുകുമാരന്‍ നായര്‍(93) നിര്യാതനായി. പരമഗുരു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ കാലം മുതല്‍ ശ്രീരാദാസ ആശ്രമവുമായും തുടര്‍ന്ന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന പ്രശസ്തനായിരുന്ന ആയൂര്‍വേദ ഭിഷഗ്വരനായിരുന്ന അദ്ദേഹം.
മക്കള്‍: അശോകന്‍, മല്ലിക (അധ്യാപിക, മാധവവിലാസം ഹയര്‍സെക്കന്ററി സ്‌കൂള്‍), ചന്ദ്രിക (ആര്‍ട്ടവേവ് അക്കാഡമി). മരുമക്കള്‍: ദ്യുതി, കൃഷ്ണകുമാര്‍ (CA), അജിത് കുമാര്‍ (ട്രിവാന്‍ഡ്രം ക്ലബ്). സംസ്‌കാരം ഇന്ന് വൈകുന്നേരം 3:00ന് ചന്തവിള പരമേശ്വരവിലാസം വൈദ്യശാലയ്ക്കു സമീപമുള്ള മകളുടെ വീട്ടുവളപ്പില്‍ (എ.സി.എ ഭവന്‍) നടക്കും. സഞ്ചയനം മാര്‍ച്ച് 5 വ്യാഴാഴ്ച രാവിലെ 8:30ന്.













