തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ശക്തി വിപുലമായ തൊഴിലാളി ശൃംഖലയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകളുടേയും സ്‌കോളര്‍ഷിപ്പുകളുടേയും ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ പ്രധാന സ്ഥാനമുള്ള ഭാഗ്യക്കുറി വില്പന ആകര്‍ഷകമായ വരുമാനവും ആത്മാഭിമാനമുള്ള തൊഴിലുമായി മാറിയെന്നും മന്ത്രി പറഞ്ഞു. നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അവാര്‍ഡുകളുടെ വിതരണം നിര്‍വഹിച്ചു.
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നോഡല്‍ ഓഫീസര്‍ എസ്. സഞ്ജയ കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രന്‍, എ.നൗഷാദ്, എസ്.ജി.ശര്‍മ, വിവിധ ഭാഗ്യക്കുറി ഏജന്റ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post