തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന അന്തേവാസികള്‍ക്ക് തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. അനാഥാലയങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന അന്തേവാസികള്‍ക്ക് തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.
അനാഥരും അഗതികളുമായ അഞ്ചിനും 21 നും മദ്ധ്യേ പ്രായം ഉള്ളവരെയാണ് അനാഥാലയങ്ങളില്‍ സംരക്ഷിക്കുന്നത്. സാധാരണയായി ഇത്തരം സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവുമാണ് നല്‍കി വരുന്നത്. അനാഥാലയങ്ങളില്‍ പ്രവേശനം നല്‍കുന്നത് ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപ വാര്‍ഷിക വരുമാനവും നഗര പ്രദേശങ്ങളില്‍ 22,375 രൂപ വാര്‍ഷിക വരുമാനവും ഉള്ള കുടുംബങ്ങളിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്കാണ്. ബി.പി.എല്‍. വിഭാഗം എന്നതിലുപരി അച്ഛനോ അമ്മയോ നഷ്ടപ്പെട്ടവര്‍, മതാപിതാക്കളില്‍ ഒരാളെങ്കിലും നഷ്ടപ്പെട്ടവര്‍, കുടുംബനാഥന്‍, കുടുംബം നോക്കാന്‍ പ്രാപ്തത ഇല്ലാതായിത്തീര്‍ന്നിട്ടുള്ളവര്‍, വനിത ഗൃഹനാഥയായിട്ടുള്ള വീട്ടിലെ കുട്ടികള്‍, പലതരം ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായ കുട്ടികള്‍, മദ്യപാനികളായ കുടുംബനാഥന്മാരുള്ള കുടുംബത്തിലെ കുട്ടികള്‍ തുടങ്ങി തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍ കഴിഞ്ഞ് വരുന്ന കുട്ടികള്‍ക്കാണ് ഇത്തരം സ്ഥാപനങ്ങളുടെ സേവനങ്ങള്‍ നിലവില്‍ ലഭ്യമാകുന്നത്. ഇത്തരം കുട്ടികളുടെ പഠനത്തിനും പുനരധിവാസത്തിനും വേണ്ടി ഐ.റ്റി.ഐ., ഫാര്‍മസി, പോളിടെക്നിക്, ജനറല്‍ നഴ്സിങ് എന്നിവിടങ്ങളില്‍ സീറ്റ് സംവരണവും കൂടാതെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ കോഴ്സുകള്‍ക്ക് പ്രത്യേക പ്രവേശനാനുമതിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
എസ്.എസ്.എല്‍.സി., പ്ളസ്ടു തലം വരെ ഇതിന്റെ പ്രയോജനം അര്‍ഹരായ കുട്ടികള്‍ക്ക് ലഭിക്കാറുണ്ടെങ്കിലും സമര്‍ത്ഥരായ കുട്ടികള്‍ക്ക് പോലും അവരുടെ ജീവിത സാഹചര്യവും സാമ്പത്തിക പരാധീനതയും കാരണം തുടര്‍ പഠനത്തിനും ഉന്നത പഠനത്തിനും കഴിയാതെ വരുന്നു. ഈ കുറവ് പരിഹരിക്കുകയാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഓര്‍ഫനേജ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഹോംസ് സൂപ്പര്‍വിഷന്‍ ആന്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ്കളില്‍ സംരക്ഷിക്കപ്പെടുകയും സര്‍ക്കാര്‍ ഗ്രാന്റിന് അര്‍ഹതയുള്ളതുമായ അന്തേവാസികള്‍ക്കു മാത്രമേ ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ.
പ്ളസ്ടു വിദ്യാഭ്യാസ യോഗ്യതക്കു ശേഷമുള്ള തുടര്‍പഠനത്തിനു മാത്രമേ ഈ പദ്ധതി പ്രകാരം പരിഗണിക്കുകയുള്ളൂ. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ (കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോ യൂണിവേഴ്സിറ്റികളോ അംഗീകരിച്ചിട്ടുള്ള എയ്ഡഡ്, സ്വാശ്രയസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും) ഉള്ള റഗുലര്‍ കോഴ്സുകളില്‍ ആയിരിക്കണം പഠനം നടത്തേണ്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തുന്ന പരീക്ഷായോഗ്യത നേടി പ്രവേശനം നേടുന്ന പ്രൊഫഷണല്‍ കോഴ്സുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എജന്‍സികളോ വകുപ്പുകളോ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷകളിലൂടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍, കേന്ദ്ര സംസ്ഥാന യൂണിവേഴ്സിറ്റികളുടെ അംഗീകൃത റഗുലര്‍ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത കോളേജുകളിലുള്ള പഠനത്തിന്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകള്‍, പാരാമെഡിക്കല്‍ കോഴ്സുകള്‍ മുതലായവയാണ് ധനസഹായത്തിന് അര്‍ഹതപ്പെട്ട കോഴ്സുകള്‍. കോഴ്സ് ഫീസ് പൂര്‍ണ്ണമായും (ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നുള്ള രസീതുകളുടെ അടിസ്ഥാനത്തില്‍) റസിഡന്‍ഷ്യല്‍ അക്കോമഡേഷന്‍ ഫീസ് പൂര്‍ണ്ണമായും (ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നുള്ള രസീതിന്റെ അടിസ്ഥാനത്തില്‍).
സ്ഥാപനത്തിന് വെളിയിലുള്ള ഹോസ്റലുകളില്‍ താമസിച്ചുള്ള പഠനമാണെങ്കില്‍ പരമാവധി 1,000 രൂപ പ്രതിമാസം, ടെക്സ്റ് ബുക്കുകളുടെ പൂര്‍ണ്ണമായ ചെലവുകള്‍ (ബന്ധപ്പെട്ട സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റിന്റേയും ബില്ലിന്റെയും അടിസ്ഥാനത്തില്‍). യൂണിഫോം, വസ്ത്രം-പ്രതിവര്‍ഷം പരമാവധി 2,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്ന ധനസഹായം. വിദ്യാഭ്യാസ ചിലവുകള്‍ ബന്ധപ്പെട്ട സ്ഥാപനം മുന്‍കൂര്‍ വഹിയ്ക്കേണ്ടതും തുക സര്‍ക്കാരില്‍ നിന്നും ഓര്‍ഫനേജിന് റീഇംബേഴ്സ് ചെയ്യുന്നതുമാണ്. സര്‍ക്കാര്‍ വിഹിതത്തില്‍ നിന്ന് ഉപരിയായിവരുന്ന എല്ലാ വിദ്യാഭ്യാസ ചെലവുകളും സ്ഥാപനം വഹിച്ചുകൊള്ളാം എന്ന് ഒരു അണ്ടര്‍ടേക്കിങ് സമര്‍പ്പിക്കേണ്ടതാണ്. ഒരു അന്തേവാസിയ്ക്ക് ഏതെങ്കിലും ഒരു കോഴ്സിനുള്ള ധനസഹായം മാത്രമേ ഈ പദ്ധതി പ്രകാരം ലഭിക്കുകയുള്ളൂ. ഓര്‍ഫനേജുകളില്‍ താമസിച്ച് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ ക്ളാസുകളില്‍ പഠിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ പദ്ധതി പ്രകാരം സഹായം ലഭിക്കുകയുള്ളൂ. എംപ്ളോയ്മെന്റ് രജിസ്ട്രേഷനുള്ള അന്തേവാസികളെ മാത്രമേ ഈ ധനസഹായത്തിന് പരിഗണിക്കുകയുള്ളൂ. ഈ ധനസഹായം ലഭിക്കുന്ന കാലയളവില്‍ താമസം ഹോസ്റലില്‍ ആണെങ്കില്‍ ഓര്‍ഫനേജ് ഗ്രാന്റിന് അര്‍ഹത ഉണ്ടായിരിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റേതെങ്കിലും പദ്ധതിയില്‍പ്പെടുന്ന ധനസഹായം ലഭ്യമാണെങ്കില്‍ ആ തുക ഒഴികെയുള്ള ധനസഹായം മാത്രമേ ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുകയുള്ളൂ. ബന്ധപ്പെട്ട കോഴ്സിന്റെ കാലയളവില്‍ വിദ്യാര്‍ത്ഥിയുടെ പഠന നിലവാരത്തിന്റെ പുരോഗതിയും ഹാജര്‍ നിലയും വീക്ഷിച്ചശേഷം ഘട്ടംഘട്ടമായി മാത്രമേ ആനുകൂല്യം അനുവദിക്കുകയുള്ളൂ. കോഴ്സ് പൂര്‍ത്തിയാക്കാതെ ഇടയ്ക്കുവച്ചു നിര്‍ത്തുകയാണെങ്കില്‍ ധനഹായത്തിനുള്ള അര്‍ഹത നഷ്ടമാകുന്നതാണ്.
കോഴ്സുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പ്രകാരമുള്ള ഫീസായിരിക്കും അനുവദിക്കുന്നത്. ധനസഹായത്തിനുള്ള നിശ്ചിതഫാറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട ഓര്‍ഫനേജ്കള്‍ മുഖേന ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. സംസ്ഥാനത്തൊട്ടാകെ 500 പേര്‍ക്ക് ധനസഹായം നല്‍കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഓരോ ജില്ലയിലെയും സ്ഥാപനങ്ങളുടെ എണ്ണവും, അപേക്ഷകരുടെ എണ്ണവും പരിഗണിച്ച് സാമൂഹ്യനീതി ഡയറക്ടര്‍ ഓരോ ജില്ലയിലും ധനസഹായം നല്‍കാവുന്നവരുടെ എണ്ണം നിശ്ചയിക്കും. അപേക്ഷകര്‍ കൂടുതലുള്ള പക്ഷം ക്വാളിഫയിങ് മാര്‍ക്ക്/എന്‍ട്രന്‍സ് റാങ്കിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കുന്നതാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ 31 ന് ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ ഓഫീസര്‍മാര്‍ സ്വീകരിച്ച് പരിശോധിച്ച് മുന്‍ഗണനാ ക്രമത്തില്‍ പട്ടിക തയ്യാറാക്കി ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഓര്‍ഫനേജ് മോണിറ്ററിങ് കമ്മിറ്റിയില്‍ സമര്‍പ്പിക്കേണ്ടതും മോണിറ്ററിങ് കമ്മിറ്റി അംഗീകരിക്കുന്ന ലിസ്റ് പ്രകാരം ധനസഹായം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഓര്‍ഫനേജുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ള തുകയില്‍ നിന്നും വഹിക്കേണ്ടതുമാണ്.
Discussion about this post