Tuesday, November 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പത്മതീര്‍ത്ഥക്കുളം ശുചീകരണം നവംബര്‍ ആദ്യവാരം തുടങ്ങും

by Punnyabhumi Desk
Oct 11, 2014, 12:07 pm IST
in കേരളം

padmanabha-swamy-temple0002തിരുവനന്തപുരം: പത്മതീര്‍ത്ഥക്കുളത്തിന്റെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നവംബര്‍ ആദ്യവാരം തുടങ്ങാന്‍ ഭരണസമിതി തീരുമാനിച്ചു. കുളത്തില്‍ 1.3 മീറ്റര്‍ കനത്തില്‍ ഏകദേശം 16,500 ക്യുബിക്‌ മീറ്റര്‍ ചെളി അടിഞ്ഞുകിടക്കുന്നതായി ശുചീകരണത്തിന്റെ മുന്നോടിയായി ശാസ്‌ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 35 ലക്ഷം ലിറ്റര്‍ വെളളമാണ്‌ ഇപ്പോള്‍ കുളത്തിലുളളത്‌. കുളത്തിന്റെ ചുറ്റുപാടുമുള്ള പൈതൃകമന്ദിരങ്ങള്‍ക്ക്‌ കേടുപാടുണ്ടാക്കാത്ത തരത്തില്‍ കുളത്തിലെ വെള്ളം സാവധാനം വറ്റിച്ചുകൊണ്ട്‌ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തിന്‌ തുടക്കമിടാന്‍ ഇതിനായി ചുമതലപ്പെടുത്തിയ സാങ്കേതികസമിതി ശുപാര്‍ശ ചെയ്‌തു.

വെള്ളം വറ്റിച്ച ശേഷമേ കുളത്തിനടിയിലെ നിര്‍മ്മാണങ്ങളുടെ വിശദാശങ്ങളും ശുചീകരണ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ തുകയുടെ വ്യക്തമായ എസ്റ്റിമേറ്റും തയാറാക്കാന്‍ സാധിക്കൂ. ഭൗമശാസ്‌ത്രപഠനകേന്ദ്രത്തിലെ (സെസ്‌) ശാസ്‌ത്രജ്ഞന്‍ ശങ്കര്‍, തുറമുഖ വകുപ്പിലെ ചീഫ്‌ ഹൈഡ്രോഗ്രാഫര്‍ സുരേന്ദ്രലാല്‍, സംസ്ഥാന ദുരന്തനിവാരണ ഏജന്‍സി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്‌ എന്നിവര്‍ സോണാര്‍, വെളളത്തിനടിയില്‍ ഉപയോഗിക്കുന്ന ക്യാമറകള്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌ ഒക്‌ടോബര്‍ 9ന്‌ പത്മതീര്‍ത്ഥകുളത്തില്‍ പഠനം നടത്തിയത്‌. വിദഗ്‌ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ ഇന്നലെ (ഒക്‌ടോബര്‍ 09) ഭരണസമിതി അധ്യക്ഷയും ജില്ലാ അഡീ. ജഡ്‌ജുമായ കെ.പി. ഇന്ദിരയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സമര്‍പ്പിച്ചു. കമ്മിറ്റിയംഗങ്ങളായ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍, ഭരണസമിതിയംഗം വിജയകുമാര്‍, ആര്‍ക്കിയോളജി ഡയറക്‌ടര്‍ ജി. പ്രേംകുമാര്‍, ആര്‍ക്കിയോളജി ചീഫ്‌ എന്‍ജിനീയര്‍ വി.എസ്‌. സതീഷ്‌, ആര്‍ക്കിയോളജി ഓഫ്‌ ഇന്‍ഡ്യയുടെ എന്‍ജിനീയര്‍മാരായ ജയകിരണ്‍, കൈലേശന്‍, വിഎസ്‌എസ്‌സി ശാസ്‌ത്രജ്ഞന്‍ റ്റി സാബു, സാങ്കേതിക ഉപദേശകസമിതിയംഗങ്ങളായ ശ്രീകുമാരന്‍ നായര്‍, ആര്‍. സനല്‍കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പത്മതീര്‍ത്ഥക്കുളവും മിത്രാനന്ദപുരം കുളവും ഒന്നിച്ച്‌ ശുചീകരിച്ചാല്‍ തന്ത്രിമാരുടെയും നമ്പിമാരുടെയും ആചാരപരമായ അനുഷ്‌ഠാനങ്ങള്‍ക്ക്‌ മുടക്കംവരാന്‍ സാധ്യതയുളളതായി യോഗം വിലയിരുത്തി. അതിനാല്‍ പത്മതീര്‍ത്ഥക്കുളം ആദ്യം ശുചിയാക്കാനാണ്‌ തീരുമാനം.

വര്‍ഷകാലത്തിനു മുന്‍പായി മുഴുവന്‍ ശുചീകരണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനും അതിനു ശേഷം അറ്റകുറ്റപ്രവര്‍ത്തനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിക്കാനുമാണ്‌്‌ ഉദ്ദേശിക്കുന്നത്‌. കുളത്തിന്റെ വടക്കുകിഴക്ക്‌ ഭാഗങ്ങളില്‍ തിട്ടകളില്ലാത്തതിനാല്‍ ആളുകള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നേരിട്ടു കുളത്തില്‍ പതിക്കുന്നുണ്ട്‌. ഇക്കാര്യം ക്ഷേത്രം തന്ത്രി നമ്പിയുമായും കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിയുമായും മുമ്പ്‌ ഭരണസമിതി ചര്‍ച്ച ചെയ്യുകയും കാണിപ്പയ്യൂര്‍ ഒരുമാസം മുമ്പ്‌ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു. ശുചീകരണത്തിന്‌ നാല്‌ ഏജന്‍സികളാണ്‌ ഇപ്പോള്‍ താത്‌പര്യപത്രം നല്‍കിയിരിക്കുന്നത്‌. വെളളം വറ്റിച്ച്‌ ചെളി നീക്കം ചെയ്യുന്നതിന്‌ ഇവരില്‍ നിന്ന്‌ ആദ്യം ക്വൊട്ടേഷന്‍ ക്ഷണിക്കും.

കുളത്തിനുചുറ്റും വളര്‍ന്നു നില്‍ക്കുന്ന ആല്‍മരത്തിന്റേയും മറ്റ്‌ വൃക്ഷങ്ങളുടേയും വേരുകള്‍ കുളത്തിന്റെ നാല്‌ ഭാഗത്തുമുളള പുരാതനമന്ദിരങ്ങളടക്കമുളളവയ്‌ക്ക്‌ ഭീഷണിയായിട്ടുണ്ട്‌. പടിഞ്ഞാറേഭാഗത്തെ പൈതൃകമന്ദിരങ്ങളാണ്‌ കൂടുതല്‍ ഭീഷണി നേരിടുന്നത്‌. ശുചീകരണത്തിനായി വെള്ളം പെട്ടെന്ന്‌ വറ്റിക്കുന്നത്‌ കെട്ടിടങ്ങളെ ബാധിക്കാതിരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കും. പൈതൃകമന്ദിരങ്ങളടക്കമുളളവയ്‌ക്ക്‌ ഭീഷണിയാവാതെ എങ്ങനെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്നതിനെക്കുറിച്ച്‌ വിശദമായ പഠനം നടത്താന്‍ സാങ്കേതികസമിതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ഇവയെല്ലാം പരിഗണിച്ചുകൊണ്ട്‌ ശുചീകരണത്തിന്റെ ആദ്യഘട്ടമെന്നനിലയില്‍ സാവധാനം വെളളം വറ്റിക്കാനാണ്‌ ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്‌. വെളളം വറ്റുന്നതോടെ കുളത്തിലടിഞ്ഞുകൂടിയിരിക്കുന്ന ചെളി ഉണങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. തുടര്‍ന്ന്‌ ശുചീകരണത്തിന്റെ വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കാന്‍ സാധിക്കും. തന്ത്രി, കാണിപ്പയ്യൂര്‍, ആര്‍ക്കിയോളജി വകുപ്പ്‌, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്‍ഡ്യ എന്നിവര്‍ക്ക്‌ എസ്റ്റിമേറ്റ്‌ സമര്‍പ്പിച്ച ശേഷമെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. മഴ, ഊറ്റ്‌ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍മാണപ്രവര്‍ത്തനം തീരുന്നതുവരെ നിരന്തരമായി വെള്ളം വറ്റിക്കല്‍ നടപടികള്‍ തുടരേണ്ടി വരും എന്നും സാങ്കേതികസമിതി അറിയിച്ചിട്ടുണ്ട്‌.

ക്ഷേത്രഭക്തര്‍ക്കായി കുളത്തില്‍ സ്‌നാനഘട്ടം നിര്‍മിക്കുന്നതിന്‌ മാതൃക സമര്‍പ്പിക്കാന്‍ തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ വിദ്യാര്‍ത്ഥികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.ക്ഷേത്രത്തിന്റെ പൈതൃക-പൗരാണിക നിര്‍മിതികള്‍ക്ക്‌ കോട്ടമുണ്ടാക്കാത്ത വിധം മാതൃക രൂപകല്‍പന ചെയ്യാനാണ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies