ബാംഗ്ലൂര്‍: ഇന്ത്യ നിര്‍മിക്കുന്ന ഉപഗ്രഹങ്ങളില്‍ പതിവായി വൈദ്യുതി തടസ്സത്തിന് കാരണമാകുന്നത് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളാണെന്ന് സൂചന. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഐ.എസ്.ആര്‍.ഒ.യുടെ രണ്ട് ഉപഗ്രഹങ്ങളാണ് വൈദ്യുതി പ്രശ്‌നംമൂലം കാലാവധി പൂര്‍ത്തിയാകാതെ ബഹിരാകാശത്ത് ഉപേക്ഷിക്കേണ്ടി വന്നത്. ഇന്‍സാറ്റ്-4ബിയുടെ പ്രവര്‍ത്തനവും ഭാഗികമായി നിലച്ചിരിക്കുകയാണ്.
1997ല്‍ ഇന്‍സാറ്റ്-2ഡിയും 2009ല്‍ ചന്ദ്രയാനും വൈദ്യുതിത്തകരാറുമൂലമാണ് വഴിയില്‍ ഉപേക്ഷിച്ചത്. വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്-4ബിയുടെ രണ്ട് സൗരോര്‍ജ പാനലുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം ജൂലായ് ഏഴിന് രാത്രിയോടെ നിലയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഉപഗ്രഹത്തിലെ 24 ട്രാന്‍സ്‌പോണ്ടറുകളില്‍ 12 എണ്ണം സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്. ആറ് കെ.യു. ബാന്‍ഡ്, ആറ് സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകള്‍ വീതമാണ് ഓഫ് ചെയ്തിരിക്കുന്നത്. ഇതുമൂലം രാജ്യത്തെ ഡി.ടി.എച്ച്. സേവനം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.ഫുട്‌ബോള്‍ ലോകകപ്പ് വേളയില്‍ ഡി.ടി.എച്ച്. സേവനങ്ങള്‍ തടസ്സപ്പെട്ടതില്‍ സേവനദാതാക്കളും ഉപഭോക്താക്കളും ക്ഷുഭിതരാണ്.
ഉപഗ്രഹത്തിലെ ഓരോ ഘടകത്തിനും ആവശ്യമുള്ളത്ര ശേഷിയില്‍ വൈദ്യുതി എത്തിച്ചുകൊടുക്കുന്ന ഡി.സി.-ഡി.സി. കണ്‍വെര്‍ട്ടറുകളാണ് പതിവായി പ്രശ്‌നമുണ്ടാക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ.യുടെ ബാംഗ്ലൂരിലുള്ള ഉപഗ്രഹ നിര്‍മാണ കേന്ദ്രത്തിലെ ഒരു ഉന്നത ശാസ്ത്രജ്ഞന്‍ പറഞ്ഞു.
Discussion about this post