Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആഫ്രിക്കന്‍ ഒച്ചിനെ കൊല്ലേണ്ട, ഭക്ഷണമാക്കാം കയറ്റുമതി ചെയ്യാം: ശാസ്ത്രജ്ഞര്‍

by Punnyabhumi Desk
Jul 12, 2016, 04:44 pm IST
in കേരളം

കൊച്ചി: ആഫ്രിക്കന്‍ ഒച്ച് അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നും ശാസ്ത്രജ്ഞര്‍. വളര്‍ത്തിയാല്‍ കയറ്റുമതി ചെയ്ത് വിദേശനാണ്യവും നേടിയെടുക്കാം. പുറന്തോട് ആഭരണ നിര്‍മാണത്തിനുപയോഗിക്കാം. താറാവിനും ഒച്ച് ഇഷ്ടഭക്ഷണം. കൊച്ചിയിലെ ജനങ്ങള്‍ക്കും കാര്‍ഷികവിളകള്‍ക്കും സൈ്വര്യക്കേടാവുന്ന ആഫ്രിക്കന്‍ ഒച്ചിനെ എങ്ങിനെ തുരത്താമെന്ന് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ശാസ്ത്രജ്ഞര്‍ ഒച്ചിന്റെ വരുമാനസാധ്യത വിവരിച്ചത്.

ആഫ്രിക്കന്‍ ഒച്ചിനെ തുരത്താനുള്ള വഴി തേടിയ ശില്‍പ്പശാലയില്‍ ഇതിന്റെ വരുമാനസാധ്യതകളാണ് തെളിഞ്ഞു വന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നമായി ആഫ്രിക്കന്‍ ഒച്ചിനെ മാറ്റാമെന്ന് സി.എം.എഫ്.ആര്‍.ഐയിലെയും കേരള സമുദ്ര പഠന സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ പഠന റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ചൂണ്ടിക്കാട്ടി. ഞണ്ട്, ഞവണിക്ക ഗണത്തില്‍ പെടുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ കാലുകള്‍ പ്രോട്ടീന്‍ സമൃദ്ധമാണ്. മത്സ്യത്തെക്കാള്‍ പ്രോട്ടീന്‍ ഇതിലുണ്ട്. ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ ഇവ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. താറാവുകള്‍ക്കും മത്സ്യങ്ങള്‍ക്കും ഭക്ഷണമായി നല്‍കാം. താറാവുകള്‍ ഒച്ചിനെ ആക്രമിച്ചു തന്നെ ഭക്ഷിക്കും. ഒച്ചിന്റെ ആക്രമണം നേരിടാനുള്ള ഒരു മാര്‍ഗം അതുകൊണ്ടു തന്നെ താറാവു വളര്‍ത്തലാണ്. ഉപ്പുവെള്ളം, വിനാഗിരി, പുകയിലവെള്ളം, കാപ്പിപ്പൊടി വെള്ളം എന്നിവയും ഒച്ചിന്റെ ശത്രുവാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

കയറ്റി അയച്ച് വിദേശനാണ്യം നേടാമെന്നതു കൊണ്ട് ഇനി ആഫ്രിക്കന്‍ ഒച്ചിനെ വളര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. നശിപ്പിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം വിനാഗിരി തളിക്കലാണ്. ഉപ്പുവെള്ളം ഉപയോഗിക്കുന്നത് മറ്റു കൃഷികള്‍ക്ക് ദോഷകരമാകും. ഒച്ചിനെ നശിപ്പിക്കുന്നതിനെ കുറിച്ചും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനെ കുറിച്ചും പഠനം നടത്തുന്നതിന് സിഎംഎഫ്ആര്‍ഐ, കുഫോസ് എന്നീ സ്ഥാപനങ്ങളെ യോഗം ചുമതലപ്പെടുത്തി. ഒരു വര്‍ഷത്തിനകം ഇവര്‍ പഠനറിപ്പോര്‍ട്ട് നല്‍കും. നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ് ഇതിനാവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കും. ദേശീയ മത്സ്യ ജനിതക ബ്യൂറോ കൊച്ചി കേന്ദ്രവും ഇതു സംബന്ധിച്ച് പഠനം നടത്തും. പ്രൊഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ.രാമചന്ദ്രന്‍, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, എന്‍എഫ്ഡിസി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുഗുണന്‍, ദേശീയ മത്സ്യ ജനിതക ബ്യൂറോ കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഡോ. ബഷീര്‍, കൃഷി വിജ്ഞാന്‍ കേന്ദ്ര കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഡോ. ഷിനോജ് സുബ്രഹ്മണ്യം, ഇടുക്കി മേഖല ഡയറക്ടര്‍ ഡോ. സാഗര്‍ സുന്ദര്‍രാജ്, കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.കെ. മിനിമോള്‍, തൃക്കാക്കര നഗരസഭ ചെയര്‍പഴ്‌സണ്‍ കെ.കെ. നീനു എന്നിവരും, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies