തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഇരുണ്ടതുമായ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി 11.52 മുതല്‍ പുലര്‍ച്ചെ 3.32 വരെയാണു ചന്ദ്രഗ്രഹണ സമയം. ഇതില്‍ 12.52 മുതല്‍ 2.32 വരെയുള്ള 100 മിനിറ്റ് നേരം പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും. ഇനി ഇത്ര ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണത്തിനു 2141 വരെ കാത്തിരിക്കണം. ഏറ്റവും ദൈര്‍ഘ്യമേറിയതും ഇരുണ്ടതുമായ ഇന്നത്തെ ചന്ദ്രഗ്രഹണം കാണാന്‍ മഴ തടസ്സമാകുമോയെന്ന ആശങ്കയിലാണു കേരളത്തിലെ വാന നിരീക്ഷകര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമുള്ളതിനാല്‍ ദക്ഷിണേന്ത്യയുടെ മിക്ക ഭാഗങ്ങളും ഇന്നലെമുതലേ മഴയുടെയും മേഘങ്ങളുടെയും പിടിയിലാണ്. കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ പശ്‌ചിമതീരത്തും കിഴക്കന്‍തീരത്തും ആകാശം മേഘാവൃതമാകാനും ഗ്രഹണക്കാഴ്‌ച മുടങ്ങാനുമാണു സാധ്യതയെന്നു വാനനിരീക്ഷകര്‍ പറയുന്നു.ഇടവം 32 ആണ് ഇന്നത്തെ തീയതി എന്ന പ്രത്യേകതയുമുണ്ട്. ഗ്രഹണം കഴിഞ്ഞു പൂര്‍ണചന്ദ്രന്‍ തിരിച്ചെത്തുമ്പോഴേക്കും ഇടവമാസം മാറി മിഥുനം ഒന്നാവും. കാര്‍മേഘമില്ലാത്ത രാവും പ്രതീക്ഷിച്ച് കേരളീയര്‍ കാത്തിരിക്കുന്നു. ഇന്‍സാറ്റ് ഉപഗ്രഹ ചിത്രങ്ങളനുസരിച്ചു കടലിനു മീതെ വന്‍ മേഘസാന്നിധ്യം കാണാം. ഇന്നും കടലില്‍നിന്നു മഴമേഘങ്ങള്‍ കയറിവരാന്‍ സാധ്യതയുണ്ട്.
അതേസമയം ഇന്‍സാറ്റ് ഉപഗ്രഹ ചിത്രങ്ങളനുസരിച്ചു കടലിനു മീതെ വന്‍ മേഘസാന്നിധ്യം കാണാം. ഇന്നും കടലില്‍നിന്നു മഴമേഘങ്ങള്‍ കയറിവരാന്‍ സാധ്യതയുള്ളതായി അറിയുന്നുതയുള്ളതായി അറിയുന്നു.
തിരുവനന്തപുരത്ത് പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ ഗ്രഹണം കാണാന്‍ പൊതുജനത്തിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒബ്‌സര്‍വേറ്ററി ഹില്‍സിലെ കേരള സര്‍വകലാശാലയുടെ വാന നിരീക്ഷണ കേന്ദ്രത്തിലും ദൂരദര്‍ശിനി മുഖേന ഇത് വീക്ഷിക്കാം.
Discussion about this post