ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ സ്ഥാപനമാണ് ഐ.എസ്.ആര്‍.ഒ. 1969 ല്‍ സ്ഥാപിച്ചതിന് ശേഷം മറ്റ് വികസിത രാഷ്ട്രങ്ങളെ വെല്ലുന്ന തരത്തിലുള്ള ദൗത്യങ്ങളാണ് ഐ.എസ്.ആര്‍.ഒ വിജയിപ്പിച്ചിട്ടുള്ളത്. ചന്ദ്രയാന്‍ -1 ന്റെ വിജയമാണ് ലോകരാഷ്ട്രങ്ങള്‍ ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്.
ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍മാരുടെ പ്രവര്‍ത്തനങ്ങളെ ബഹിരാകാശ ഗവേഷണ രംഗം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇപ്പോള്‍ നാസ കാത്തിരിക്കുന്നത് ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണമാണ്. രണ്ടാമത്തെ ചാന്ദ്ര ദൗത്യം ജൂലായ് 9 നും 16നും ഇടയില്‍ നടക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചിരിക്കുന്നത്. സെപറ്റംബര്‍ ആറിന് ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തില്‍ കാല്‍കുത്തും. ബഹിരാകാശ ഗവേഷണരംഗത്ത് താരതമ്യേന ചെലവ് കുറഞ്ഞ രീതിയാണ് ഐ.എസ്.ആര്‍.ഒ മുന്നോട്ടു വച്ചിട്ടുള്ളത്. ഏതാണ് 800 കോടി രൂപ ചെലവിലാണ് ചാന്ദ്രയാന്‍ 2 -ന്റെ നിര്‍മാണത്തിന് ചെലവായത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനുമായി വേണ്ടിവരും.
ജിഎസ്എല്‍വി ശ്രേണിയിലുള്ള മുന്തിയവിഭാഗത്തിലെ റോക്കറ്റായ മാര്‍ക് -3 യാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐ.എസ്.ആര്‍.ഒയുടെ ഫാറ്റ്‌ബോയ് എന്നറിയപ്പെടുന്നു. ചന്ദ്രനിലെ ധാതുമൂലകങ്ങളുടെ ഗവേഷണമാണ് ചന്ദ്രയാന്‍ 1 ലക്ഷ്യം കണ്ടിരുന്നത്. ഇതിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 2ല്‍ രാജ്യം ലക്ഷ്യമിടുന്നത്.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍ ,ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്‌ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണു ചന്ദ്രയാന്‍ 2.ഐ.എസ്.ആര്‍.ഒ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3290 കിലോ. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെട്ടു ചന്ദ്രോപരിതലത്തിലേക്കു കാലൂന്നും. സോഫ്റ്റ് ലാന്‍ഡിങ് എന്ന് അറിയപ്പെടുന്ന പ്രക്രിയ.ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ ഉപരിതലത്തില്‍ പര്യവേക്ഷണം ആരംഭിക്കും.
Discussion about this post