തിരുവനന്തപുരം: വക്കം പുരുഷോത്തമന് മിസോറാം ഗവര്‍ണര്‍സ്ഥാനം രാജിവച്ചു. തന്നോട് ആലോചിക്കാതെ നാഗാലാന്‍ഡിലേക്കു സ്ഥലംമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണു രാജി. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു.
ഗവര്‍ണര്‍ പദവി അപമാനിക്കപ്പെട്ടതായി വക്കം പുരുഷോത്തമന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഉദ്യോഗസ്ഥരെ മാറ്റുന്നതുപോലെ ഗവര്‍ണര്‍മാരെ മാറ്റുന്നതു ശരിയല്ല. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് ഗവര്‍ണര്‍മാരെ ആരു മാറ്റിയാലും ശരിയല്ല. ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്നു തന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ല- വക്കം പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണു വക്കത്തിന്റെ തീരുമാനം. എന്നാല്‍, പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2011 സെപ്റ്റംബര്‍ രണ്ടിനാണു മിസോറാം ഗവര്‍ണറായി വക്കം പുരുഷോത്തമന് അധികാരമേറ്റത്. 1993-96 കാലയളവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post