ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതി പരിഗണിക്കുന്നതില്‍ കേന്ദ്ര ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന കമ്പനിയുടെ ഹര്‍ജി തള്ളി. ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ദില്ലി ഹരിത ട്രിബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ഇതുസംബന്ധിച്ച ചെന്നൈ ബെഞ്ചിലെ എല്ലാ കേസുകളും ദില്ലി ബെഞ്ചിലേക്ക് മാറ്റിയതായും സമിതി അറിയിച്ചു. പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും പരിശോധിക്കുവാന്‍ കേന്ദ്രത്തിനാണ് അധികാരമെന്നും ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഓഗസ്റ്റ് 24ന് ഹരിത ട്രിബ്യൂണല്‍ കേസ് പരിഗണിക്കും. 2011ലെ തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് കമ്പനി ട്രിബ്യൂണലിനെ സമീപിച്ചത്.
Discussion about this post