Tuesday, September 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്ത് തന്നെ

by Punnyabhumi Desk
Jul 20, 2014, 01:17 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

Editorial-20-7-2014-pbതലമുറകളെ സൃഷ്ടിക്കുന്നതാണ് വിദ്യാഭ്യാസം. അതില്‍ അധ്യാപകര്‍ക്കു മാത്രമല്ല നാടുഭരിക്കുന്ന ഭരണാധികാരികള്‍ക്കും പങ്കുണ്ട്. ആശാന് ഒന്നു പിഴച്ചാല്‍ ശിഷ്യന് 52 അക്ഷരം പിഴയ്ക്കുമെന്നാണ് പഴമൊഴി. ഇതില്‍ നിന്നുതന്നെ വിദ്യാഭ്യാസ രംഗത്തെ എത്ര ഗൗരവപൂര്‍വമാണ് കൈകാര്യം ചെയ്യേണ്ടത് എന്നു വ്യക്തമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലായിട്ട് വര്‍ഷങ്ങളായി. ഇതിനു പ്രധാനകാരണം ദേശീയ വീക്ഷണമില്ലാത്ത മുസ്ലീംലീഗും മറ്റു കക്ഷികളും വിദ്യാഭ്യാസ വകുപ്പ് കൈയടക്കി കൈകാര്യം ചെയ്യുന്നതു തന്നെയാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടാകാനിടയില്ല.

ഈ സാഹചര്യത്തിലാണ് വിദ്യാഭാസവകുപ്പിനെതിരെ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം തന്നെ രംഗത്തെത്തിയത്. വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്ത് എന്നു പറഞ്ഞതിലൂടെ ആ വകുപ്പിന്റെ യഥാര്‍ത്ഥ സ്ഥിതിയെന്തെന്ന് ഭരണത്തിന് നേതൃത്വം നല്‍കുന്ന കക്ഷിതന്നെ തുറന്നു പറയുകയാണ്. ദീര്‍ഘവീക്ഷണമില്ലാത്തതും പരസ്പരബന്ധമില്ലാത്തതുമായ നടപടികള്‍ കാരണം വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞിരിക്കയാണെന്ന് ചൂണ്ടിക്കാട്ടിയ പത്രം ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കിയേ പറ്റൂ എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. പത്രത്തിലെ വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞെങ്കിലും അത് ഭരണം നിലനിര്‍ത്താനുള്ള അനിവാര്യമായ ഒരു നടപടിയായി മാത്രമേ കാണാന്‍ കഴിയൂ. അതേസമയം സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ഇക്കാര്യത്തില്‍ വീക്ഷണത്തിന് പിന്തുണയുമായി എത്തിയെന്നത് വസ്തുതകളെ ഊട്ടിയുറപ്പിക്കുന്നതാണ്.

എംഎല്‍എമാരെ തങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലയില്‍ നിന്ന് വിജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന ഹുങ്കിന്റെ ബലത്തില്‍ ഭരണത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുകയും പൊതുവിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരണത്തിന്റെ തലത്തിലേക്ക് താഴ്ത്തുകയുമാണ് മുസ്ലീംലീഗ് കാലങ്ങളായി ചെയ്തു വരുന്നത്. മുസ്ലീലീഗിന്റെ ഭരണവൈകല്യവും ദുഷ്ടലാക്കും അഴിമതിയും കാരണം വിദ്യാഭ്യാസവകുപ്പ് ഈജിയന്‍ തൊഴുത്തായി മാറിയെന്നത് ഏതെങ്കിലും ഒരുപത്രത്തിന്റെ മാത്രം അഭിപ്രായമല്ലെന്നും മറിച്ച് പൊതുജനങ്ങളുടെ അഭിപ്രായമാണെന്നതുമുള്ള ദേശാഭിമാനി മുഖപ്രസംഗത്തിലെ നിരീക്ഷണം അര്‍ത്ഥവത്തും നൂറുശതമാനം ശരിയുമാണ്.

പ്രശ്‌നങ്ങളുണ്ടാകുമ്പോഴൊക്കെ പിന്തുണ പിന്‍വലിക്കുമെന്നുകാണിച്ച് കണ്ണുരുട്ടി കോണ്‍ഗ്രസിനെ വരുതിയിലാക്കുകയാണ് ലീഗ് ഇക്കാലമത്രയും ചെയ്തത്. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ പലതും നേടുന്നുവെന്ന് പറഞ്ഞതിന് സാക്ഷാല്‍ എ.കെ.ആന്റണിയുടെ മുഖ്യമന്ത്രി പദം തെറിച്ച കാര്യം കേരളീയര്‍ക്കെല്ലാം ഓര്‍മയുണ്ട്. ഭൂരിപക്ഷ സമൂഹത്തിന്റെ ന്യായമായ അവകാശങ്ങള്‍ പോലും ഹനിക്കുന്ന തരത്തിലാണ് ലീഗിന്റെ നടപടികള്‍. ഒടുവില്‍ പ്ളസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്ന കാര്യത്തില്‍ പോലും ഇതു പ്രകടമായി. ലീഗിന് സ്വയം തിരുത്താനുള്ള അവസരമായി ഇപ്പോഴത്തെ വിമര്‍ശനങ്ങളെ കണ്ടില്ലെങ്കില്‍ അവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ കനത്ത വിലനല്‍കേണ്ടി വരുമെന്ന് ഉറപ്പാണ്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തിരുവടികളുടെ വിയോഗം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനുശോചനം രേഖപ്പെടുത്തി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies