ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് പ്രവേശനത്തിന് ഇത്തവണ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. പുതിയതായി പണികഴിപ്പിച്ച പവലിയനിലേക്കും ഗാലറിയിലേക്കുമാണ് പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുക. കോംപ്ലിമെന്ററി പാസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
അനധികൃത ടിക്കറ്റു വില്പനയും തടയും. പാസ് ഇല്ലാതെ പുന്നമടക്കായലിലെ വള്ളംകളി മേഖലയില്‍ ബോട്ടുകള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും തടയും. മേളയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും തലേദിവസം മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഒഫീഷ്യലുകളും ഡ്യൂട്ടിയില്‍ ഉണ്ടാകും.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ സന്ദര്‍ശനം റദ്ദാക്കിയതിനാല്‍ ഗവര്‍ണര്‍ ഷീല ദീക്ഷിതായിരിക്കും ഇത്തവണ മുഖ്യാതിഥി.
Discussion about this post