തിരുവനന്തപുരം: ഗുരുവായൂരില്‍ കനിഷ്ക മുതല്‍ പോലീസ് സ്റ്റേഷന് വരെ പണിപൂര്‍ത്തിയായ റോഡ് എത്രയും വേഗം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു. ഗുരുവായൂര്‍ ഔട്ടര്‍റിംഗ് റോഡില്‍ നടന്നുവരുന്ന അഴുക്കുചാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും റോഡ് നിര്‍മ്മാണ പുരോഗതിയും വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.
ജൂലൈ ഒന്നിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരം കനിഷ്ക മുതല്‍ പോലീസ് സ്റ്റേഷന് വരെയുള്ള റോഡിന്റെ പണി പൂര്‍ത്തിയായെങ്കിലും ഗതാഗത സജ്ജമായിട്ടില്ലെന്ന് സ്ഥലം എം.എല്‍.എ. കെ.വി.അബ്ദുള്‍ഖാദര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ദേശീയപാതയിലെ പൈപ്പ് സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങളും അടിയന്തിരമായി പൂര്‍ത്തിയാക്കണം. കൈരളി ജംഗ്ഷന് മുതല്‍ കനിഷ്ക വരെയുള്ള റോഡ് റീടെണ്ടര്‍ ചെയ്ത് നവംബര്‍ 15 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ടി.വി.ചന്ദ്രമോഹന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post