Tuesday, September 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തെരുവ് നായ്ക്കളുടെ വന്ധ്യംകരണം : കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കും

by Punnyabhumi Desk
Aug 9, 2014, 12:53 pm IST
in കേരളം

തിരുവനന്തപുരം: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ നഗരകാര്യ, ന്യൂനപക്ഷ ക്ഷേമവകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും കരാര്‍ അടിസ്ഥാനത്തിലും ഡോക്ടര്‍മാരെ നിയമിക്കുന്നതിനും തീരുമാനമായി. സംസ്ഥാനത്തുടനീളം പദ്ധതി വ്യാപിപ്പിക്കുന്നതിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

സെപ്തംബര്‍ ഒന്നുമുതല്‍ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നത് കൂടതുല്‍ ഊര്‍ജ്ജിതപ്പെടുത്തും. പ്രതിദിനം 80 എന്ന നിരക്കില്‍ പിടികൂടാനും വന്ധ്യംകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. നിയമസഭാ പരിസരം, എം.എല്‍.എ.ഹോസ്റ്റല്‍, പാളയം, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ഇതിനകം പട്ടികളെ പിടികൂടി. മൃഗസംരക്ഷണ വകുപ്പിന്റെയും തിരുവനന്തപുരം സായിഗ്രാം ഓര്‍ഫനേജ് ട്രസ്റ്റിന്റെയും സഹകരണത്തോടെ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതിയില്‍ യോഗം സംതൃപ്തി പ്രകടിപ്പിച്ചു. നഗരകാര്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമേ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.ശശി, നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ പയസ്, കെ.എസ്.യു.ഡി.പി. പ്രോജക്ട് ഡയറക്ടര്‍ യു.വി.ജോസ്, സായിഗ്രാം ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വന്ധ്യംകരണം നടക്കുന്ന ജില്ലാ മൃഗാശുപത്രി സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.

മൃഗാശുപത്രികളില്‍ ഇതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നായ്ക്കളെ പിടിച്ചുകൊണ്ടുപോകുന്നതിനുള്ള വാഹനം, പ്രത്യേക കൂട് എന്നിവ സജ്ജീകരിക്കാനും നിര്‍ദ്ദേശം നല്‍കി.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies