തിരുവനന്തപുരം:ജമ്മു- കാഷ്മീര്‍ പ്രളയത്തില്‍ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതരായി തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തി. അദ്ദേഹം ഡല്‍ഹിയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കുടുങ്ങിപ്പോയ മലയാളികളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, അവിടെനിന്ന് ഡല്‍ഹിയിലെത്താനുള്ള വിമാനസൗകര്യമൊരുക്കുക, ഡല്‍ഹിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് അടിയന്തരമായി ചെയ്യുന്നത്. പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രിക്കും മുഖ്യമന്ത്രി ഇന്നലെ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറില്‍ നിന്ന് 80 പേര്‍ക്ക് ഇന്നു മടങ്ങിപ്പോരാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരള ഹൗസില്‍ പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ കണ്ട്രോള് റൂമിലേക്ക് ഇതിനകം 351 പേര് വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഒഴുകിപ്പോയ 20 സൈനികരില്‍ രണ്ടു മലയാളികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ അനന്ത്നാഗില്വച്ച് രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചെങ്കിലും പിന്നീട് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സജ്ജീകരണം ഒരുക്കാന്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
കാശ്മീര്‍ പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം കേരള പോലീസ് ആരംഭിച്ച പ്രത്യേക കോര്‍ഡിനേഷന്‍ സെല്ലില്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ – 0471 2314440, 0471 2556600
Discussion about this post