Saturday, May 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിദ്യാര്‍ത്ഥി പീഡനം: തുടര്‍ പഠനത്തെക്കുറിച്ച്‌ രക്ഷാകര്‍ത്താക്കളുടെ അഭിപ്രായം ആരായാന്‍ തീരുമാനം

by Punnyabhumi Desk
Oct 5, 2014, 12:18 pm IST
in കേരളം

തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടര്‍ന്ന്‌ പൂട്ടിയ കുടപ്പനക്കുന്ന്‌ ജവഹര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തെക്കുറിച്ച്‌ രക്ഷാകര്‍ത്താക്കളില്‍ നിന്ന്‌ അഭിപ്രായം സ്വരൂപിക്കാന്‍ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

രക്ഷാകര്‍ത്തൃപ്രതിനിധികളേയും പൊതുപ്രവര്‍ത്തകരേയും രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളേയും ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം രൂപീകരിച്ച കമ്മിറ്റിയുടെ യോഗത്തിലാണ്‌ തീരുമാനം കൈക്കൊണ്ടത്‌. രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായം നിലനിന്നതിനെത്തുടര്‍ന്ന്‌ സ്‌കൂളിലെ കുട്ടികളുടെ തുടര്‍ പഠനത്തിന്റെ കാര്യത്തില്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു. വിവാദ സംഭവത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ സ്‌കൂളില്‍ അധ്യയനത്തിനുളള അടിസ്ഥാനസൗകര്യങ്ങളില്ലെന്ന്‌ വ്യക്തമായതിനെത്തുടര്‍ന്ന്‌ ഡി.പി.ഐ. യാണ്‌ സ്‌കൂള്‍ പൂട്ടിയത്‌. കുട്ടികള്‍ക്ക്‌ അടുത്തുളള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കുക, മറ്റ്‌ സി.ബി.എസ്‌.ഇ. സ്‌കൂളുകളില്‍ പ്രവേശനം തേടുക, സ്‌കൂള്‍ ഏറ്റെടുത്ത്‌ നടത്താന്‍ സംവിധാനമുണ്ടാക്കുക എന്നീ സാധ്യതകളാണ്‌ ഇതുവരെയുളള യോഗങ്ങളില്‍ ചര്‍ച്ച ചെയ്‌തത്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായഐക്യത്തില്‍ എത്തിയിരുന്നില്ല.

ഇന്നലെ (ഒക്‌ടോബര്‍ 04) ചേര്‍ന്ന യോഗത്തില്‍ ഭൂരിപക്ഷം രക്ഷാകര്‍ത്താക്കള്‍ക്കും ഈ അധ്യയനവര്‍ഷം ജവഹര്‍ സ്‌കൂളില്‍ തന്നെ മക്കള്‍ക്ക്‌ തുടര്‍ന്ന്‌ പഠിക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യമാണുളളതെന്ന്‌ രക്ഷാകര്‍തൃപ്രതിനിധികള്‍ അറിയിച്ചതിനെതുടര്‍ന്നാണ്‌ ഇക്കാര്യത്തില്‍ മുഴുവന്‍ രക്ഷാകര്‍ത്താക്കളില്‍ നിന്നും അഭിപ്രായം ആരായാന്‍ തീരുമാനിച്ചത്‌. എ.ഡി.എം. വി.ആര്‍. വിനോദ്‌, ഡെപ്യൂട്ടി കളക്‌ടര്‍ അനു എസ്‌. നായര്‍, എ.ഇ.ഒ. ഷീല എം.എ., കൗണ്‍സിലര്‍ എം.എസ്‌. കസ്‌തൂരി തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies