Sunday, September 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല ദേശീയ തീര്‍ത്ഥാടനകേന്ദ്രം: പദ്ധതി തയ്യാറാക്കാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കും

by Punnyabhumi Desk
Oct 18, 2014, 02:41 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതുസംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുവേണ്ടി വിദഗ്ദ്ധസമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തി.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിവേദനം പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി-വനം മന്ത്രിക്കും നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ആന്ധ്രയിലെ തിരുപ്പതി, കാശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രങ്ങളുടെ മാതൃകയില്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ദേവസ്വം ബോര്‍ഡിന്റെ വിദഗ്ദ്ധ സമിതി ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ പഠിച്ച്, ശബരിമലയുടെ പ്രത്യേകതകളും ആചാരാനുഷ്ഠാന സവിശേഷതകളും കണക്കിലെടുത്താണ് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുക. പദ്ധതിക്കുവേണ്ടി കൂടുതല്‍ വനഭൂമി വിട്ടുതരണമെന്ന് കേരളം ആവശ്യപ്പെടും. ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് വിലയിരുത്തുവാന്‍ നവംബര്‍ 11 ന് പകല്‍ 2 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും പങ്കെടുക്കുന്ന അവലോകനയോഗം പമ്പയില്‍ ചേരുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.

ശബരിമലയിലേക്കുള്ള റോഡുകള്‍ 57 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ഇതുസംബന്ധിച്ച ജോലികളും ദേശീയപാതയുടെ അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. കണമലപ്പാലം ഡിസംബര്‍ 15 നുമുമ്പ് തുറക്കും. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, പമ്പയില്‍ പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം നവംബര്‍ 11 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാമി അയ്യപ്പന്‍ റോഡില്‍ കൂടുതല്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കും. 15 പാര്‍ലറുകളില്‍ ഹൃദ്രോഗ ചികിത്സയ്ക്കുള്ള ഡിഫിബ്രിലേറ്ററുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ആംബുലന്‍സ് സര്‍വ്വീസുകള്‍ വിപുലമാക്കും. മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ ഏര്‍പ്പെടുത്തും. പമ്പയിലും സന്നിധാനത്തും കാരുണ്യ ഫാര്‍മസികള്‍ തുടങ്ങും. ശബരിമലയിലും അനുബന്ധപ്രദേശങ്ങളിലും വിലനിയന്ത്രണം കര്‍ശനമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ക്വാഡുകളെ വിന്യസിപ്പിക്കും. പമ്പയിലെ കുളിക്കടവുകള്‍ ഉള്‍പ്പെടെ അപകട സാധ്യതയുള്ള 70 ഇടങ്ങളില്‍ ആറ് ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. സ്വാമി അയ്യപ്പന്‍ റോഡ് ഉള്‍പ്പെടെയുള്ള കാനനപാതകളിലും സന്നിധാനം, പമ്പ, എരുമേലി, നിലയ്ക്കല്‍ പ്രദേശങ്ങളിലും ശുദ്ധജല ലഭ്യതയും വൈദ്യുതി വിതരണവും പൂര്‍വ്വാധികം കാര്യക്ഷമമാക്കും. കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം ബസ് സര്‍വ്വീസുകള്‍ നടത്തും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസിനുമാത്രം നൂറിലധികം ബസ്സുകള്‍ ഏര്‍പ്പെടുത്തും.

ഉത്സവപൂര്‍വ്വ ശുചീകരണം കാര്യക്ഷമമാക്കും. ഇതിനായി 800 വിശുദ്ധി സേനാംഗങ്ങളെ നിയമിക്കും. വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അമൃതാനന്ദമയീ മഠം നവംബര്‍ 2 നും 3 നും നാലായിരം സന്നദ്ധ സേവകരെ വിന്യസിപ്പിക്കും. ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പുല്‍മേട്, പരുത്തിപ്പാറ, പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്‍ മുതലായ പ്രദേശങ്ങളില്‍ അസ്‌കാ ലൈറ്റുകള്‍, ഇല്യുമിനേഷന്‍ ഉള്‍പ്പെടെയുള്ള വെളിച്ച വിന്യാസവും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. ആവശ്യമുള്ള ഇടങ്ങളില്‍ നൈറ്റ് വിഷന്‍ ഇന്‍ഫ്രാറെഡ് ക്യാമറകളും സ്ഥാപിക്കും. വെര്‍ച്വല്‍ ക്യൂ സിസ്റ്റം ശക്തമാക്കും. കഴിഞ്ഞവര്‍ഷം 10 ശതമാനത്തോളം ഭക്തജനങ്ങളാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിനായി 5 ലക്ഷം രൂപവീതം അനുവദിക്കുവാന്‍ യോഗം തീരുമാനിച്ചു.

ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ പി.കെ. കുമാരന്‍, സുബാഷ് വാസു, എ.ഡി.ജി.പിമാരായ എ. ഹേമചന്ദ്രന്‍, എം.എന്‍. കൃഷ്ണമൂര്‍ത്തി, ലോക്‌നാഥ്, പത്മകുമാര്‍, പൊതുമരാമത്ത്‌വകുപ്പ് സെക്രട്ടറി റ്റി.ഒ. സൂരജ്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ എം.എ. റാവുത്തര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഫുഡ് സേഫ്ടി കമ്മീഷണര്‍ റ്റി.വി. അനുപമ, ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിങ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, ഡി.എം.ഇ: ഡോ. വി. ഗീത, പി.സി.സി.എഫ്: ജി. ഹരികുമാര്‍, അഗ്നിശമനസേനാ ഡയറക്ടര്‍ ജോയ് കുരുവിള ഈശോ, കെ.എസ്.ആര്‍.ടി.സി. ചീഫ് ട്രാഫിക് മാനേജര്‍ പി.എം. ഷറഫ് മുഹമ്മദ്, ദേവസ്വം ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ്, പി.ഡബ്ല്യൂ.ഡി ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies