തിരുവനന്തപുരം: എഴുത്തുകാരിയും നിരൂപകയുമായ പ്രൊഫ. ബി ഹൃദയകുമാരി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിയില്‍ ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളായി 1930 സപ്തംബറിലാണ് ഹൃദയകുമാരി ജനിച്ചത്. കവയിത്രി സുഗതകുമാരി, സുജാതാ ദേവി എന്നിവര്‍ സഹോദരങ്ങളാണ്.
തിരുവനന്തപുരം വുമണ്‍സ് കോളെജിലെ അദ്ധ്യാപികയും പ്രിന്‍സിപ്പാളുമായിരുന്നു ഹൃദയകുമാരി. ഉന്നത വിദ്യാഭ്യാസ പരിഷ്ക്കരണ സമിതി അംഗം,സ്കൂള്‍ പാഠ്യ പദ്ധതി പരിഷ്ക്കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശങ്കരനാരായണന്‍തമ്പി അവാര്‍ഡ്, പ്രൊ. ഗുപ്തന്നായര് സ്മാരക അവാര്‍ഡ്, ദിശ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Discussion about this post