തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയര്‍ ഉത്സവകാലത്ത് അതിര്‍ത്തികളിലും സംസ്ഥാനമൊട്ടാകെയും എക്‌സൈസ് പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. എക്‌സൈസ് വകുപ്പില്‍ നടന്നുവരുന്ന നവീകരണ പദ്ധതികളുടെ ഭാഗമായി പുതിയ 48 ബൈക്കുകളുടെ ഫ്‌ളാഗ് ഓഫും 257 മഴക്കോട്ടുകളുടെ വിതരണോദ്ഘാടനവും തിരുവനന്തപുരത്ത് എക്‌സൈസ് ആസ്ഥാന മന്ദിരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എക്‌സൈസ് വകുപ്പ് രൂപീകരിച്ച ശേഷം ആദ്യമായാണ് ഉദ്യോഗസ്ഥര്‍ക്ക് മഴക്കോട്ട് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ ഇതിനകം 118 ബൈക്കുകള്‍ വിവിധ റേഞ്ച് ഓഫീസ്, സബ് ഓഫീസുകളിലായി വിതരണം ചെയ്തു കഴിഞ്ഞു. പത്ത് ജീപ്പുകള്‍ 96 കംപ്യൂട്ടറുകള്‍ എന്നിവ വാങ്ങി. 25 ലക്ഷം രൂപ ചെലവഴിച്ച് ഫര്‍ണീച്ചറുകള്‍ വാങ്ങി. മദ്യനയത്തില്‍ അടിസ്ഥാനപരമായി മാറ്റമെന്നും വരുത്തിയിട്ടില്ലെന്നും മദ്യനയം വിജയിപ്പിക്കുക എന്നത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.എക്‌സൈസ് ഉദ്യോഗസ്ഥരുടെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. അതിര്‍ത്തി മേഖലയില്‍ മൊബൈല്‍ ലാബുകള്‍ സജ്ജീകരിക്കും. ഒരെണ്ണം തെക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചുവരുന്നു. മലബാര്‍ മേഖയിലെ മൊബൈല്‍ ലാബിന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് സെയ്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post