Saturday, October 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രത്തിന്റെ പരിപൂര്‍ണപിന്തുണ: 28ന് ടെന്‍ഡര്‍ തുറക്കും

by Punnyabhumi Desk
Jan 14, 2015, 11:40 am IST
in മറ്റുവാര്‍ത്തകള്‍

VZM-PBന്യൂഡല്‍ഹി/തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണത്തിനുള്ള കേന്ദ്രധനമന്ത്രാലയത്തിന്റെ പൂര്‍ണ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കരാറുകാരെ തീരുമാനിക്കാന്‍ 28ന് ടെന്‍ഡര്‍ തുറക്കും. തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുന്നതിനുള്ള നിര്‍ണായക നടപടിയാണിത്. കരാര്‍ കിട്ടുന്ന കമ്പനി പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാവുകയും നിയമനടപടി അനുകൂലമാകുകയുംചെയ്താല്‍ പദ്ധതി യാഥാര്‍ഥ്യമാകും.  അതേസമയം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്ക്കുന്ന കേസ് തടസ്സമായി അവശേഷിക്കുന്നുണ്ട്.
കേന്ദ്ര സഹായത്തിനുള്ള നിബന്ധനകള്‍ അനുസരിച്ച് മാറ്റം വരുത്തിയ ടെന്‍ഡര്‍ രേഖകള്‍ ഇതിനകം മൂന്ന് കമ്പനികള്‍ വാങ്ങി; അദാനി പോര്‍ട്‌സ്, എസ്സാര്‍ പോര്‍ട്‌സ്, സ്രേ ഒ.എച്ച്.എല്‍ കണ്‍സോര്‍ഷ്യം എന്നിവ. യോഗ്യത നേടിയ അഞ്ച് കമ്പനികളില്‍ ഗാമണ്‍ ഇന്ത്യ, ഹ്യുണ്ടായി കണ്‍സോര്‍ഷ്യം എന്നിവ ഇതുവരെ ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയിട്ടില്ല. 28 വരെ രേഖകള്‍ സമര്‍പ്പിക്കാം. അന്നുതന്നെ ടെന്‍ഡര്‍ തുറക്കും. സര്‍ക്കാറില്‍ നിന്ന് ഏറ്റവും കുറച്ച് ധനസഹായം ആവശ്യപ്പെടുകയോ ഏറ്റവും കൂടുതല്‍ തുക സര്‍ക്കാറിന് നല്‍കാന്‍ തയ്യാറാവുകയോ ചെയ്യുന്ന കമ്പനിക്ക് കരാര്‍ നേടിയെടുക്കാം.

സര്‍ക്കാര്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തുറമുഖ നടത്തിപ്പിനുമുള്ള ടെന്‍ഡര്‍ ഒരുമിച്ചാണ് ക്ഷണിച്ചിട്ടുള്ളത്. പുലിമുട്ട്, മീന്പിടിത്ത തുറമുഖം എന്നിവയാണ് സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുന്നത്. ഇതിന് 1210 കോടിയാണ് ചെലവ്. ഡ്രഡ്ജിങ്, കടല്‍ നികത്തല്‍, ബെര്‍ത്ത് നിര്‍മാണം, തുറമുഖ നിര്‍മാണം എന്നിവയാണ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത്. ഇതിന് നാലായിരം കോടിയാണ് ചെലവ്. പദ്ധതി ഏറ്റെടുക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ അതിന്റെ 40 ശതമാനം വരെ കേന്ദ്രസഹായമായി ലഭിക്കാം. കരാര്‍ നിശ്ചയിച്ചാലേ കേന്ദ്രസഹായത്തെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമാവുകയുള്ളൂ.

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ലാഭകരമായി നടത്താന്‍ കമ്പനികളെ സഹായിക്കുന്ന ‘വയബിലിറ്റി ഗ്യാപ് ഫണ്ട്’ ആണ് വിഴിഞ്ഞത്തിനും കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കും.

ഡിസംബര്‍ 31ന് കേന്ദ്ര ധനസെക്രട്ടറി രാജേഷ് മഹര്‍ഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിബന്ധനകള്‍ ഒഴിവാക്കി തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്.

 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies