ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറച്ചു. റിപ്പോനിരക്ക് എട്ടില്‍ നിന്ന് 7.75 ശതമാനമായാണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയും. 2012 ഡിസംബറിനു ശേഷം ആദ്യമായാണ് പലിശനിരക്ക് കുറയ്ക്കുന്നത്. എന്നാല്‍ കാഷ് റിസേര്‍വ് റേഷ്യോയില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ സിആര്‍ആര്‍ നാലു ശതമാനമാണ്. റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ആര്‍ബിഐയുടെ മേല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. നാണയപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിലാണ് സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ 0.25 ശതമാനം വരെ കുറച്ചേക്കുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ പ്രദീപ് ചൗധരി പറഞ്ഞു.












