Friday, February 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി

by Punnyabhumi Desk
Apr 19, 2015, 01:29 pm IST
in മറ്റുവാര്‍ത്തകള്‍

Seetharam-Yechuriവിശാഖപട്ടണം: സീതാറാം യെച്ചൂരിയെ സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ശക്തമായി രംഗത്തുണ്ടായിരുന്ന എസ്.രാമചന്ദ്രന്‍പിള്ള പിന്മാറിയതോടെയാണ് വോട്ടെടുപ്പില്ലാതെ യെച്ചൂരി സിപിഎമ്മിന്റെ ന്തേൃത്വത്തിലെത്തുന്നത്. മത്സരിക്കാനും തയാറാണെന്ന് യെച്ചൂരി പ്രഖ്യാപിച്ചതോടെ മത്സരത്തിനില്ലെന്ന് അറിയിച്ച് എസ്ആര്‍പി പിന്മാറുകയായിരുന്നു.

കേരള ഘടകവും നിലവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും എസ്ആര്‍പിക്ക് വേണ്ടി ശക്തമായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളുടെയും കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും പിന്തുണ ഉറപ്പാക്കിയ യെച്ചൂരി മത്സരിക്കാനും തയാറായാണ് രംഗത്തുണ്ടായിരുന്നത്. ഇതോടെ യെച്ചൂരിയെ എതിര്‍ത്ത് നിന്ന കേരളത്തിലെ ഔദ്യോഗിക പക്ഷവും നിലപാട് മയപ്പെടുത്തി. പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നതിനെ അനുകൂലിച്ചു.

നിലവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എസ്ആര്‍പിയുടെ പേരാണ് നിര്‍ദ്ദേശിച്ചിരുന്നത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വോട്ടെടുപ്പ് നടക്കുമെന്ന സ്ഥിതി വരെ ഒരുഘട്ടത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് മണിക് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് സമവായം ഉണ്ടാക്കിയത്.

സിപിഎമ്മിന്റെ അഞ്ചാം ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി. രാജ്യസഭയിലെ സിപിഎം കക്ഷി നേതാവ് കൂടിയായ യെച്ചൂരി പാര്‍ട്ടിയുടെ ചിരിക്കുന്ന മുഖമായാണ് അറിയപ്പെടുന്നത്. 1952 ഓഗസ്റ്റ് 12ന് സര്‍വേശ്വര സോമയാജലുവിന്റെയും കല്‍പ്പാക്കത്തിന്റെയും മകനായി ഹൈദരാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കി. 1975ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി.

1974ല്‍ എസ്എഫ്‌ഐയിലൂടെയാണ് യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് ജെഎന്‍യുവില്‍ എത്തി. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലായ യെച്ചൂരി പിന്നീട് മുഴുവന്‍ സമയവും പൊതുപ്രവര്‍ത്തകനായി. ഇതിനിടെ ഡോക്ടറേറ്റും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മൂന്ന് തവണ ജെഎന്‍യുവില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതെ വര്‍ഷം തന്നെ എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1992 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്.

മറ്റ് രാഷ്ട്രീയ കക്ഷികളിലെ നേതാക്കളുമായും നല്ല ബന്ധം പുലര്‍ത്തുന്ന യെച്ചൂരി പാര്‍ട്ടിയുടെ ജനകീയ മുഖമായാണ് അറിയപ്പെടുന്നത്. വാഗ്മിയും നയതന്ത്രജ്ഞനുമായി അറിയപ്പെടുന്ന അദ്ദേഹം മാവോയിസ്റ്റുകളെ ജനതിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് മുന്നിട്ടിറങ്ങിയും ജനശ്രദ്ധ നേടി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

മറ്റുവാര്‍ത്തകള്‍

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കെ.പി ചിത്രഭാനു നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies