കാഠ്മണ്ഡു: ഭൂകമ്പത്തില്‍ നാമാവശേഷമായ നേപ്പാളില്‍ പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി 2 ബില്യണ്‍ (200 കോടി) ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന ആയിരക്കണക്കിന് കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഈ ഫണ്ട് രൂപീകരണം. ഇതരരാജ്യങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഫണ്ട് സ്വരൂപിക്കാനാണ് നേപ്പാള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിനകംതന്നെ ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും നേപ്പാളിന് 6 ബില്യണ്‍ (600 കോടി) ഡോളര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംഭാവന ചെയ്തിട്ടുണ്ട്. അതിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്കാന് കാഠ്മണ്ഡുവില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ ശവസംസ്കാര കര്‍മങ്ങള്‍ നടത്താന്‍ 40,000 രൂപയും തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ 25000 രൂപയും നല്‍കും.
Discussion about this post