തിരുവനന്തപുരം: പത്തുവര്‍ഷം പൂര്‍ത്തിയാക്കിയവരുടെ മോചനം സംബന്ധിച്ച് നിലനില്‍ക്കുന്ന സുപ്രീംകോടതി വിധിയിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പത്തുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ മുഴുവന്‍ പേരെയും മോചിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജയില്‍ വകുപ്പിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം പൂജപ്പുരയില്‍ നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം. പൊലീസ് മിനിസ്റ്റീരിയല്‍ സ്റ്റാഫിന് കാന്റീന്‍ സൗകര്യം അനുവദിച്ചതുപോലെ ജയില്‍ വകുപ്പ് ജീവനക്കാര്‍ക്കും കാന്റീന്‍ ലഭ്യമാക്കും. തടവുകാരില്‍ മാനസിക പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. മികച്ച തൊഴില്‍പരിശീലനമാണ് തടവുകാര്‍ക്ക് നല്‍കുന്നത്. തടവുകാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കും. ജയില്‍ വകുപ്പിലേക്ക് വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫും മന്ത്രി നിര്‍വഹിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. കെ.പി.എച്ച്.സി.സി. ചെയര്‍മാന്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ. ബദറുദീന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, കൗണ്‍സിലര്‍ മഹേശ്വരന്‍ നായര്‍, എ.ഡി.ജി.പിമാരായ പി. വിജയാനന്ദ്, ലോകനാഥ് ബെഹ്‌റ,സിക്ക ഡയറക്ടര്‍ ബി. പ്രദീപ്, ജയില്‍ ഡി.ഐ.ജി. എച്ച്. ഗോപകുമാര്‍, ജയില്‍ സൂപ്രണ്ട് സാം തങ്കയ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post