* തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കും
തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം എം.ജി. റോഡിനു കുറുകെ പവര്‍ ഹൗസ് റോഡിനെയും തകരപ്പറമ്പ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ടുളള തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാമ്പത്തിക പരിമിതികള്‍ക്കിടയിലും 3397 കോടി രൂപ ചെലവഴിച്ച് 14 ജില്ലകളിലെയും പ്രധാന വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തകരപ്പറമ്പ് റോഡ് വികസനത്തിന് ഒഴിപ്പിക്കേണ്ടിവന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രത്യേക ശ്രദ്ധവേണ്ടവര്‍ക്ക് കരുതല്‍ നല്‍കലും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
750 കോടി രൂപ ചെലവഴിച്ച് കഴക്കൂട്ടം- കാരോട് ദേശീയപാത നാലുവരിപ്പാതയാക്കുന്ന പദ്ധതിക്ക് അടുത്തമാസം തുടക്കംകുറിക്കുമെന്ന് തിരുവനന്തപുരം എല്‍.എല്‍.എ കൂടിയായ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. 37 കോടിയോളം രൂപ ചെലവഴിച്ച് 41 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുളള മേല്‍പ്പാലം രണ്ട് വര്‍ഷത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായെന്നും മന്ത്രി ശിവകുമാര്‍ പറഞ്ഞു. ആറ് കോടി രൂപ ചെലവഴിച്ച് കിഴക്കേകോട്ടയുടെ വികസന പ്രവര്‍ത്തനം നടന്നുവരികയാണ്. കരമന – കളിയിക്കാവിള റോഡിന്റെ ആദ്യഘട്ടം ഏതാനും മാസത്തിനകം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ട ഏതു പദ്ധതിക്കും സഹായം നല്‍കുമെന്ന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ശ്രീകണ്‌ഠേശ്വരം പാര്‍ക്കിനു സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍, കോര്‍പ്പറേഷന്‍ യു.ഡി.എഫ്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോണ്‍സണ്‍ ജോസഫ്, കൗണ്‍സിലര്‍മാരായ പി.അശോക് കുമാര്‍, ട്രിഡ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍, ടി.ആര്‍.ഡി.സി.എല്‍ എം.ഡി അനില്‍ കുമാര്‍ പണ്ടാല തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post