തൃശൂര്‍ : യൂട്യൂബര്‍ ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ പുണ്യാഹം നടത്തുമെന്ന് ഗുരുവായൂര്‍ ക്ഷേത്രം അധികൃതര്‍. ക്ഷേത്രത്തില്‍ ആറു ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടാകും. ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരണത്തിനായി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയത് കഴിഞ്ഞ ദിവസമാണ്. റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. സംഭവം വിവാദമാവുകയും ക്ഷേത്രം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ക്ഷേത്ര പരിസരങ്ങളില്‍ വീഡിയോ ചിത്രീകരണത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുളളതിനാല്‍ പൊലീസ് പരാതി കോടതിയില്‍ സമര്‍പ്പിച്ചു.