തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24 ന് ആരംഭിച്ച 9 ദിവസം നീണ്ടുനിന്ന വിനായക ചതുര്‍ഥി ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക സമ്മേളനവും ഗണേശ വിഗ്രഹഘോഷയാത്രയും തിരുവനന്തപുരത്തു നടന്നു. ഒമ്പത് ദിവസം നീണ്ടു നിന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനം അനന്തപുരിയെ ഘോഷയാത്ര കുറിച്ചുകൊണ്ടുള്ള ഗണേശവിഗ്രഹ ഭക്തിലഹരിയിലാറാടിച്ചു. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചു ഒന്‍പതു ദിവസത്തെ പൂജകള്‍ക്ക് ശേഷമാണ് ആചാരപരമായി ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങുകള്‍ക്ക് തലസ്ഥാനം വേദിയായത്. വിനാശകാരികളായ എട്ട് അസുരന്മാരെ വധിക്കാനായി അവതാരമെടുത്ത ഗണപതിയുടെ 8 അവതാര രൂപങ്ങളെ സംതൃപ്തമാക്കാന്‍ ആണ് 9 ദിവസത്തെ പൂജാ ചടങ്ങുകള്‍ നടന്നത്.
സന്നിധിയില്‍ ജില്ലയിലെ 40 കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ചെറു ഘോഷയാത്രകള്‍ നാല് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്ര എത്തിചേര്‍ന്നു. തുടര്‍ന്ന് വാദ്യഘോഷത്തോടെ സന്യാസി ശ്രേഷ്ഠന്മാരെ വേദിയിലേക്ക് ആനയിച്ചു. സമ്മേളനത്തിന്റെ ദീപപ്രോജ്ജ്വലനം ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു.
സാംസ്‌കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജി.രാജ് മോഹനന്‍ (സരസ്വതി വിദ്യാലയം) അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം എസ് ഭുവനചന്ദ്രന്‍, ട്രസ്റ്റ് കണ്‍വീനര്‍ ആര്‍ ഗോപിനാഥന്‍ നായര്‍, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ (ട്രസ്റ്റ് സംസ്ഥാന കോര്‍ഡിനേറ്റര്‍) ആശംസകള്‍ നേര്‍ന്നു.
മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള, ബി.ജെ.പി. നഗരസഭാ കക്ഷി നേതാവ് എം.ആര്‍. മുന്‍ നഗരസഭാ പ്രതിപക്ഷനേതാവ് ഗോപന്‍ ജോണ്‍സണ്‍ ജോസഫ്, കൗണ്‍സിലര്‍ രാജേന്ദ്രന്‍ നായര്‍, എസ്.എന്‍. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ്‌റ് ധനീഷ് ചന്ദ്രന്‍, രഘുചന്ദ്രന്‍നായര്‍, ശിവജി ജഗന്നാഥന്‍, ഗിരീഷ് പന്മന, സലിം മാറ്റപ്പള്ളി, എസ്.ആര്‍. കൃഷ്ണകുമാര്‍, ആര്‍.സി.സി. രാജന്‍ജി. ജയശേഖരന്‍നായര്‍, മോഹന്‍കുമാര്‍ നായര്‍, ഹിന്ദു ധര്‍മ്മപരിഷത് ചെയര്‍മാന്‍ എം.ഗോപാല്‍, ജയശ്രീ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ സ്വാഗതവും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി രാധാകൃഷ്ണമേനോന്‍ നന്ദിയും പറഞ്ഞു. ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, മഹാമണ്ഡലേശ്വര്‍ ശങ്കര കൃഷ്ണാനന്ദ സരസ്വതി സ്വാമികള്‍ (അംബ ആശ്രമം ഗൂഢല്ലൂര്‍ മഠാധിപതി) എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
പഴവങ്ങാടി ക്ഷേത്രത്തില്‍ നിന്ന് പകര്‍ന്ന ദീപം ഗണേശ വിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച് ഭക്തിസാന്ദ്രമായ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കമായി. ഘോഷയാത്ര അഘോരി ഭൈരവസ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയില്‍ വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും അണിനിരന്നു. പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര സ്റ്റാച്യു, പാളയം, ജനറല്‍ ആശുപത്രി, പേട്ട ചാക്ക, ആള്‍സെയ്ന്റ്‌സ് വഴി ശംഖുമുഖം ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്നു.
ആറാട്ടുകടവില്‍ പതിനായിരത്തിയെട്ട് നാളികേരം സമര്‍പ്പിച്ചു അഷ്ടദ്രവ്യ ഗണപതി ഹോമം നടന്നു. താന്ത്രിക ആചാര്യന്മാര്‍ പൂജാ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കി. പൂജകള്‍ക്കുശേഷം ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്തുതു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ക്രെയിനും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചാണ് ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്തത്.