തിരുവനന്തപുരം: മണക്കാട് ചിന്മയ പത്മനാഭത്തിൽ ആഗസ്‌ത് 30ന് രാവിലെ 9.30 മുതൽ ചിന്മയ കുടുംബ സംഗമം സംഘടിപ്പി ക്കും. രാവിലെ അത്തപ്പൂക്കളം ഒരുക്കൽ, 9.30ന് ഭജന. 10.30ന് ചിന്മയ മിഷൻ ചീഫ് സേവക് ആർ. സുരേഷ്‌മോഹൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ചിന്മയമിഷൻ പ്രസിഡന്റ്റ് ലക്ഷ്മി ഹരിഗോവിന്ദൻ അധ്യക്ഷത വഹിക്കും. ബ്രഹ്മചാരി സുധീർ ചൈതന്യ ഓണസന്ദേശം നൽകും. കുടുംബ സംഗമത്തോടനുബന്ധിച്ച് ചിന്മയ ബാലവിഹാർ കുട്ടികളുടെയും ചിന്മയ ദേവി ഗ്രൂപ്പ് അംഗങ്ങളുടെയും വിവിധ പരിപാടികൾ അരങ്ങേറും.