തിരുവനന്തപുരം: പാഞ്ചജന്യം ഹാളില്‍ അന്താരാഷട്ര മുരുകഭക്ത സംഗമം 2026 സ്വാഗതസംഘ രൂപീകരണയോഗം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടം നിര്‍വഹിച്ചു. ജനം ടി.വി മാനേജിംഗ് ഡയറക്ടറും ഹിന്ദു ധര്‍മ്മപരിഷ് ചെയര്‍മാനുമായ ചെങ്കല്‍ എസ് രാജശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്താരാഷട്ര മുരുകഭക്ത സംഗമവേദിയില്‍ സമാധിസ്ഥനായ പൂജനീയ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണവും നടന്നു. ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് അനുസ്മരണ യോഗം ആരംഭിച്ചത്.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ ഉദ്‌ബോധനമനുസരിച്ച് ഹൈന്ദവ സമൂഹം ജാതികള്‍ക്കതീതമായി പാര്‍ട്ടികള്‍ക്കതീതമായി ഒറ്റക്കെട്ടായി ഒരുകൂടക്കീഴില്‍ അണിനിരക്കണമെന്ന് ശ്രീരാമദാസമിഷന്‍ അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടന്ന ആദ്യത്തെ പൊതുപരിപാടിയായ അന്താരാഷട്ര മുരുകഭക്ത സംഗമം 2026 വേദിയില്‍ ശ്രീക്തി ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. ചെങ്കല്‍ എസ് രാജശേഖരന്‍ നായര്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. ഇടക്കോട് അദ്വൈതാശ്രമത്തിലെ ബ്രഹ്മചാരി വിശ്വചൈതന്യജി, ഡോ. രാജവൈദ്യന്‍ മോഹന്‍ലാല്‍, ഹിന്ദു ധര്‍മ്മ പരിഷത് അധ്യക്ഷന്‍ എം.ഗോപാല്‍, അജിത് ശംഖുചക്രം, സജു ജഗതി തുടങ്ങിവര്‍ ഭക്തജനസംഗമത്തില്‍ സംസാരിച്ചു.