ന്യൂഡല്‍ഹി: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് പദ്ധതിയുടെ അനുമതിയ്ക്കായി ശുപാര്‍ശ ചെയ്തത്. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് പദ്ധതിക്ക് അനുമതി നല്‍കാം. 163 മെഗാവാട്ട് പദ്ധതിയാണ് ആതിരപ്പള്ളിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്ക് വനംപരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കെഎസ്ഇബിക്ക് മന്ത്രാലയം നിര്‍ദേശം നല്കി. 2010 ലാണ് പരിസ്ഥിതി മന്ത്രാലയം കെഎസ്ഇബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. പദ്ധതിക്കെതിരായ പരിസ്ഥിതിവാദികളുടെ എല്ലാ വാദങ്ങളും സമിതി തള്ളി.
2009 ലാണ് വനംപരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് ആദ്യം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2010 ല്‍ അന്ന് വനംപരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് കെഎസ്ഇബിക്ക് നോട്ടീസ് നല്‍കുകയും പദ്ധതി റദ്ദാക്കുകയുമായിരുന്നു.
Discussion about this post