Monday, May 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

by Punnyabhumi Desk
Sep 16, 2015, 04:14 pm IST
in കേരളം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഈ മാസം ഒന്‍പത് മുതല്‍ നടത്തിവന്ന സമരം പിന്‍വലിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കെ.ജി.എം.ഒ.എ ഭാരവാഹികളുമായി സെക്രട്ടേറിയറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തില്‍ ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം ക്രമപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസം ഡേ ഡ്യൂട്ടി ചെയ്യണമെന്ന് ഡോക്ടര്‍മാരെ നിര്‍ബന്ധിക്കില്ല. ഒ.പി, സര്‍ജറി, ലേബര്‍ റൂം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരണങ്ങള്‍ ബാധിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തും. ഡോക്ടര്‍മാരുടെ മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ഡ്യൂട്ടി സംബന്ധിച്ച വിഷയത്തില്‍ സെക്രട്ടറിതലത്തില്‍ ചര്‍ച്ച നടത്തും. തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ചും ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഡോ. എം. ബീന കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍വ്വീസ് ക്വാട്ടയില്‍ പി.ജി. പഠനത്തിനുപോകുന്ന ഡോക്ടര്‍മാര്‍ക്ക് ഡെപ്യൂട്ടേഷന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതുസംബന്ധിച്ച് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും.

തിരുവനന്തപുരം ജനറലാശുപത്രിയോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് തുടങ്ങുകയെന്നത് ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഹെല്‍ത്ത് സര്‍വീസസിന്റെ സ്ഥാപനങ്ങള്‍ നിലനിര്‍ത്തും. നിലവില്‍ കാഷ്വാല്‍റ്റി സംവിധാനങ്ങളില്ലാത്ത താലൂക്കാശുപത്രികളില്‍ അവ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ.എസ്. ജയശങ്കര്‍, കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. പ്രമീളാദേവി, സെക്രട്ടറി ഡോ. ജോസഫ് ചാക്കോ, ട്രഷറര്‍ കെ.സി. രമേശന്‍, ഡോ. സുരേഷ് ബാബു, ഡോ. റൗഫ്, ഡോ. വിജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies