Saturday, October 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഭവനരഹിതര്‍ക്കായി പ്രത്യേക പദ്ധതി : മുഖ്യമന്ത്രി

by Punnyabhumi Desk
Sep 18, 2015, 05:42 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഭവന രഹിതര്‍ക്ക് വീട് നല്‍കാന്‍ സമഗ്രമായ ഒരു പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ പൂര്‍ണ സഹകരണം ഉണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ചേര്‍ന്ന കലക്ടര്‍മാരുടെയും വകുപ്പ്തല ഉദ്യോഗസ്ഥന്‍മാരുടെയും യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രത്യേക പരിഗണന ആവശ്യപ്പെടുന്ന പ്രധാന വിഷയങ്ങള്‍ ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മാണവും ആരോഗ്യ മേഖലയുടേതുമാണ്. രണ്ടിനും സര്‍ക്കാര്‍ സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ട്. സംസ്ഥാനത്തെ ലക്ഷം വീടുകള്‍ പലതും കാലപ്പഴക്കത്താല്‍ നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഇവ പുനര്‍നിര്‍മ്മിക്കണം. ലക്ഷം വീടുകള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളിലൂടെയുള്ള ഭവന നിര്‍മ്മാണത്തിനുള്ള മാര്‍ഗരേഖകള്‍ വൈകാതെ കലക്ടര്‍മാര്‍ക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കത്തിലൂടെ ലഭിച്ച പരാതികളില്‍ അര്‍ഹരായവര്‍ക്ക് വീട് നല്‍കും.

കരുതലും വികസനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നിരിക്കെ ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം. കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പട്ടയ പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരമുണ്ടാക്കണം. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പട്ടയവിതരണത്തില്‍ റെക്കോഡ് നേട്ടം കൈവരിക്കാനായി. നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് ശേഷിക്കുന്ന പട്ടയവിതരണവും സമയബന്ധിതമായി നടപ്പാക്കണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളുടെ ഫീല്‍ഡ് വെരിഫിക്കേഷന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ വിജ്ഞാപനവും വൈകാതെ പുറത്തിറങ്ങും. ഈ സാഹചര്യത്തില്‍ പട്ടയവിതരണത്തില്‍ വനം-വനേതര ഭൂമി കണ്ടെത്തുക വളരെ എളുപ്പമായിട്ടുണ്ട്. അതുകൊണ്ട് തന്നെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പട്ടയം തടഞ്ഞുവയ്ക്കുന്ന സാഹചര്യം ഉണ്ടാകരുത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പട്ടയവിതരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇതിന് മുന്തിയ പരിഗണന നല്‍കണം. തീരസംരക്ഷണ നിയമത്തിന്റെ പ്രായോഗികതലത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 100 ചതുരശ്രമീറ്റര്‍വരെ വലുപ്പമുള്ള വീടുകള്‍ക്ക് തീരസംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച ഇതിന്റെ വിജ്ഞാപനവും ഉടന്‍ പ്രസിദ്ധീകരിക്കും. റേഷന്‍ കാര്‍ഡ് വിതരണത്തിലെ തെറ്റുകള്‍ പരിഹരിച്ച് സമയബന്ധിതമായി കാര്‍ഡ് വിതരണത്തിന് എന്തെല്ലാം നടപടി സ്വീകരിക്കാമെന്നത് കൂട്ടായി ആലോചിക്കണം. വന്‍കിട വികസന പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് മതിയായ വിലയും പുനരധിവാസവും ഉറപ്പാക്കണം. ഏറ്റെടുക്കുന്ന ഭൂമിയുടെ വില അവര്‍ക്ക് ലഭിച്ചശേഷം മാത്രമേ അവരെ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ.

ഡിജിറ്റല്‍ കേരളയാണ് സര്‍ക്കാരിന്റെ മറ്റൊരുലക്ഷ്യം. എതിര്‍പ്പുകള്‍പരിശോധിച്ച് സമവായത്തോടെയുള്ള സമീപനം സ്വീകരിക്കണം. ദേശീയ പാതാ വികസനത്തില്‍ 34000 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies