Sunday, October 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

by Punnyabhumi Desk
Sep 23, 2015, 03:36 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2014-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ പി.ആര്‍.ഡി മന്ത്രി കെ.സി. ജോസഫാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് ജേതാക്കളുടെ പട്ടിക ചുവടെ.

ജനറല്‍ റിപ്പോര്‍ട്ടിംഗ് – എസ്.എന്‍. ജയപ്രകാശ് (മാതൃഭൂമി), വികസനോന്മുഖ വാര്‍ത്ത – മഹേഷ് ഗുപ്തന്‍ (മലയാള മനോരമ), ന്യൂസ് ഫോട്ടോ – ബിമല്‍ തമ്പി (മാധ്യമം), കാര്‍ട്ടൂണ്‍ , ടി.കെ. സുജിത് (കേരള കൗമുദി), ടിവി റിപ്പോര്‍ട്ടിംഗ് – ആശാ ജാവേദ് (മനോരമ ന്യൂസ്), പ്രത്യേക പരാമര്‍ശം – ടി.വി. പ്രസാദ് (ഏഷ്യാനെറ്റ്) ടിവി ന്യൂസ് എഡിറ്റിംഗ് , അനൂപ് കെ (ഏഷ്യാനെറ്റ്), പ്രത്യേക പരാമര്‍ശം ബിനോജ് എന്‍ (മനോരമ ന്യൂസ്), ടിവി ക്യാമറ – സജീവ്.വി (മനോരമ ന്യൂസ്), ന്യൂസ് റീഡര്‍ – ഗോപീകൃഷ്ണന്‍ കെ.ആര്‍ (മീഡിയ വണ്‍). ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രത്യേക ജൂറി പരാമര്‍ശത്തിന് പതിനയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. ജനറല്‍ റിപ്പോര്‍ട്ടിംഗിന് മാതൃഭൂമി ദിനപത്രത്തിലെ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.എന്‍. ജയപ്രകാശ് അര്‍ഹനായി. 2014 ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ ഒന്നുവരെ പ്രസിദ്ധീകരിച്ച സെക്രട്ടേറിയറ്റ് വളരുന്നു : ഭരണം തളരുന്നു എന്ന ലേഖന പരമ്പരയാണ് അവാര്‍ഡ് നേടിയത്. ഓരോ ഫയലും ഓരോ ജീവിതമാണ്, ഓരോന്നും ഓരോ പ്രതീക്ഷയാണ്, സ്വപ്നമാണ്, എന്നാല്‍ സെക്രട്ടേറിയറ്റ് എത്ര വളര്‍ന്നാലും ഫയലുകളിലെ തീരുമാനം ഇഴഞ്ഞു നീങ്ങും. സെക്രട്ടേറിയറ്റിലെ ചുവപ്പുനാടകൊണ്ട് മുറിവേറ്റ ജീവിതങ്ങളുടെ ദുരിതാനുഭവങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ചുവപ്പുനാട ഒരിക്കലും അഴിയുകയുമില്ല എന്ന വസ്തുത ഈ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. വികസനോന്മുഖ റിപ്പോര്‍ട്ടിംഗിന് മലയാള മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തന്‍ തയ്യാറാക്കി മലയാള മനോരമയില്‍ 2014 ഡിസംബര്‍ എട്ട് മുതല്‍ 15 വരെ പ്രസിദ്ധീകരിച്ച വിസ്മയ ലങ്ക എന്ന ലേഖന പരമ്പരക്കാണ് അവാര്‍ഡ്. കേരളത്തിനു ശ്രീലങ്ക തരുന്ന വിനോദ സഞ്ചാര പാഠങ്ങളും ശ്രീലങ്കയുടെ ടൂറിസം മുന്നേറ്റത്തെക്കുറിച്ച് നടത്തിയ പഠനയാത്രാ റിപ്പോര്‍ട്ടുമാണ് ഈ ലേഖന പരമ്പര.

ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മാധ്യമം ദിനപത്രത്തില്‍ 2014 ഫെബ്രുവരി ഏഴിന് കാക്കിയുടെ കനിവിനായ് എന്ന അടിക്കുറിപ്പോടെ വന്ന ബിമല്‍ തമ്പിയുടെ ഫോട്ടോ അവാര്‍ഡിന് അര്‍ഹമായി. ബലപ്രയോഗത്തിലൂടെ പാലാരിവട്ടം ജനമൈത്രി പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസിന്റെ നടപടിയില്‍ നിന്ന് രക്ഷനേടാന്‍ പോലീസ് ഡപ്യൂട്ടി കമ്മീഷണറുടെ കാലുപിടിച്ച് യാചിക്കുന്ന ജസീറയാണ് ചിത്രത്തില്‍.

കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ 2014 മെയ് 18 ന് കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച ടി.കെ. സുജിത്തിന്റ കാര്‍ട്ടൂണ്‍ അവാര്‍ഡിന് അര്‍ഹമായി. ടിവി വാര്‍ത്താ വിഭാഗത്തില്‍ മനോരമ ന്യൂസില്‍ 2014 ഡിസംബര്‍ 29, 30 തീയതികളില്‍ സംപ്രേഷണം ചെയ്ത ആശാ ജാവേദിന്റെ ആദിവാസി എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. ആദിവാസി മേഖലയിലെ കുട്ടികളില്‍ പടരുന്ന അപൂര്‍വ ജനിതക രോഗത്തെ ഫലപ്രദമായി ജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ റിപ്പോര്‍ട്ടിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ 2014 ജൂലായ് 27, 28, സെപ്തംബര്‍ അഞ്ച് തീയതികളില്‍ സംപ്രേഷണം ചെയ്ത പ്രസാദ് ടി.വി.യുടെ ഹോര്‍ട്ടികോര്‍പ്പ് സ്‌കാം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാകേണ്ട പച്ചക്കറികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് മറിച്ചുവില്‍ക്കുന്നതിനെ സംബന്ധിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനാണ് പ്രത്യേക പരാമര്‍ശം. ടിവി ന്യൂസ് എഡിറ്റിംഗ് വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ 2014 ഫെബ്രുവരി എട്ടിന് സംപ്രേഷണം ചെയ്ത ടഫ് ടൈം എന്ന റിപ്പോര്‍ട്ടിന്റെ എഡിറ്റര്‍ അനൂപ്.കെ അവാര്‍ഡിന് അര്‍ഹനായി. വാര്‍ത്താ ശേഖരണത്തിനിടയില്‍ ലഭിച്ച ഒരു ദൃശ്യത്തിന്റെ ചടുലമായ ചലനം അതിന്റെ എല്ലാ സജീവതയോടും പ്രേക്ഷകന്റെ ഉത്കണ്ഠ ഉണര്‍ത്തുന്ന വിധത്തില്‍ എഡിറ്റിംഗില്‍ കാണിച്ച മികവ് ഇതില്‍ കാണാന്‍ കഴിയും.

മനോരമ ന്യൂസില്‍ 2014 മാര്‍ച്ച് അഞ്ചിന് സംപ്രേഷണം ചെയ്ത അപ്പൂപ്പന്‍ താടി എന്ന റിപ്പോര്‍ട്ടിന്റെ എഡിറ്റര്‍ ബിനോജ്. എന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. താരതമ്യേന അപ്രധാനമായ ഒരു കാഴ്ചയെ ഒരു കഥ പറയുംവിധം അനുഭവമാക്കി മാറ്റുന്നതില്‍ എഡിറ്റിംഗ് മികവ് ഈ എന്‍ട്രിയില്‍ കണ്ടതുകൊണ്ടാണ് പ്രത്യേക പരാമര്‍ശം നല്‍കിയിരിക്കുന്നത്. ടിവി ക്യാമറ വിഭാഗത്തില്‍ ഭൂമാഫിയ എന്ന സ്റ്റോറി ചെയ്ത മനോരമ ന്യൂസിലെ ക്യാമറമാന്‍ സജീവ് വി അവാര്‍ഡിന് അര്‍ഹനായി. മനോരമ ന്യൂസില്‍ 2014 മെയ് എട്ടിന് സംപ്രേഷണം ചെയ്ത സ്റ്റോറിയില്‍ കേരളത്തിന്റെ പലയിടങ്ങളിലും സാധാരണക്കാരുടെ ജീവിതത്തേയും പരിസ്ഥിതിയേയും ഭീഷണമായ വിധത്തില്‍ ബാധിക്കുന്ന ഭൂമാഫിയയുടെ പ്രവര്‍ത്തനം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തില്‍ ദൃശ്യങ്ങളിലൂടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ന്യൂസ് റീഡര്‍ വിഭാഗത്തില്‍ മീഡിയ വണ്‍ ചാനലിലെ ഗോപീകൃഷ്ണന്‍ കെ.ആര്‍ 2014 ഒക്ടോബര്‍ അഞ്ചിലെ സ്‌പെഷ്യല്‍ എഡിഷന്‍ ന്യൂസിലൂടെ ന്യൂസ് റീഡര്‍ അവാര്‍ഡിന് അര്‍ഹനായി.

എന്‍.പി. രാജേന്ദ്രന്‍, സി. രാധാകൃഷ്ണന്‍, അലക്‌സാണ്ടര്‍ സാം (ജനറല്‍ റിപ്പോര്‍ട്ടിംഗ്), ഡോ. എം. ലീലാവതി, മണര്‍കാട് മാത്യു, കെ.ജി. മുരളീധരന്‍ (വികസനോന്മുഖ റിപ്പോര്‍ട്ടിംഗ്), ഫിറോസ് ബാബു, ചിത്ര കൃഷ്ണന്‍കുട്ടി, രാജന്‍ പൊതുവാള്‍ (ന്യൂസ് ഫോട്ടോഗ്രാഫി), പി.വി. കൃഷ്ണന്‍, രാജു നായര്‍, പ്രസന്നന്‍ ആനിക്കാട് (കാര്‍ട്ടൂണ്‍),സണ്ണിക്കുട്ടി എബ്രഹാം, എം.പി. ബഷീര്‍, എ. സഹദേവന്‍ (ടിവി റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ക്യാമറ, ന്യൂസ് റീഡര്‍) എന്നിവരായിരുന്നു അവാര്‍ഡ് വിധിനിര്‍ണയ സമിതി അംഗങ്ങള്‍.

ShareTweetSend

Related News

കേരളം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

കേരളം

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

കേരളം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies