തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പുനരുജ്ജീവിപ്പിക്കുന്ന നടപടികളുടെ ഭാഗമായി വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ലക്ഷ്മിവിലാസ് ബാങ്ക്, കനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, യൂണിയന് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടും. ഇവയില്‍ നിന്നുമായി പന്ത്രണ്ട് വര്‍ഷത്തെ തിരിച്ചടവില്‍ 1300 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. ഗതാഗതവകുപ്പ് സെക്രട്ടറി, കെ.എസ്.ആര്.ടി.സി. എം.ഡി. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post