ചെന്നൈ: കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസവും കനത്ത മഴ മൂലം ട്രെയിന്‍ സര്‍വീസുകള്‍ പലതും നിര്‍ത്തിവച്ചു. ഇതുവരെ ഇരുപത്തിയാറ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ചെന്നൈ സെന്‍ട്രല്‍,എഗ്മൂര്‍ റയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കേരളം, ബെംഗളൂരു,ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന ട്രെയിനുകളാണ് വൈകി ഓടുന്നത്.
ശക്തമായ മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. അണ്ണാ,മദ്രാസ് സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. . കടലൂര്‍,വില്ലുപുരം അടക്കമുള്ള ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Discussion about this post