പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ എണ്‍പതോളം പേരുടെ പേരുടെ നില ഗുരുതരമാണ്. സ്ഥിതിഗതികള്‍ നേരിടാന്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് മത്സരം കണ്ടുകൊണ്ടിരിന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സമീപമുള്ള ബാറിന് പുറത്ത് സ്‌ഫോടനം നടന്നതിനെത്തുടര്‍ന്ന് പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മധ്യ പാരീസിലെ ബാറ്റക്ലാന്‍ തിയേറ്ററില്‍ റോക്ക് സംഗീതനിശ ആസ്വദിക്കാനെത്തിയവരെ ബന്ദികളാക്കിയ ശേഷം തീവ്രവാദികള്‍ നിര്‍ദയം വെടിവെക്കുകയായിരുന്നു. ഇവിടെ മാത്രം നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ തിരക്കേറിയ ലെ പെറ്റീ കംബോജെ റെസ്റ്റോറന്റില്‍ ഭീകരന്‍ നടത്തിയ വെടിവെയ്പില്‍ 11 പേര്‍ മരിച്ചു.
ആക്രമണം നടന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ സുരക്ഷാ സൈന്യത്തിന്റെ അധീനതയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.












