Tuesday, August 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി

by Punnyabhumi Desk
Dec 3, 2015, 05:13 pm IST
in മറ്റുവാര്‍ത്തകള്‍

oommen-chandy-press-meetതിരുവനന്തപുരം: തനിക്കെതിരേ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച സാമ്പത്തിക, ലൈംഗിക ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയിലാണ് മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

സരിത സംസാരിക്കുന്നതിന്റെയും മറ്റ് ഇടപെടലുകളുടെയും വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി ഹാജരാക്കാന്‍ നിയമപോരാട്ടം നടത്തും. ബിജുവിന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതക്കേസ് നല്ല രീതിയില്‍ അന്വേഷിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ ആരോപണം. തന്നെ കണ്ടു എന്നു ബിജു പറയുന്ന ദിവസങ്ങളില്‍ അയാള്‍ കേരളത്തിലില്ല. മൊബൈല്‍ ലൊക്കേഷനുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ആലുവയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ബിജുവുമായി നടത്തിയതു രഹസ്യസ്വഭാവമുള്ള കൂടിക്കാഴ്ചയായിരുന്നില്ലെന്നും ബിജു സംസാരിച്ച കാര്യങ്ങള്‍ മാന്യതയുടെ പേരില്‍ പുറത്തുപറയില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു മറ്റൊരാളും സാക്ഷിയാണ്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇയാള്‍ സോളാര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ സത്യമാകരുതേ എന്നാണു താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ആരോപണങ്ങള്‍ കേട്ട് കേരളം ലജ്ജിച്ചു തലതാഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി സ്പീക്കര്‍ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.

ഉന്നതര്‍ക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും ഇത് നിയമം മൂലം നിരോധിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ഇതിനോട് സര്‍ക്കാരിനു യോജിപ്പില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി.

രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിക്കെതിരായ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്. സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും അരങ്ങേറി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.പി. ജയരാജന്‍ നോട്ടീസ് നല്കി.

അതേസമയം പ്രതിപക്ഷ നീക്കം ജുഡീഷ്യല്‍ കമ്മീഷനെ ദുര്‍ബലപ്പെടുത്തുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. സോളര്‍ തട്ടിപ്പു കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. ബിജു രാധാകൃഷ്ണന്‍ സര്‍ക്കാരിനോടുള്ള വിരോധം അവസരം കിട്ടിയപ്പോള്‍ ഉപയോഗിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇടതുഭരണ കാലത്തു സോളര്‍ കേസ് വേണ്ടവിധം അന്വേഷിച്ചിട്ടില്ല. ആരോപണങ്ങള്‍ സര്‍ക്കാരിനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ലെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. ബിജുവിന്റെ ആരോപണം അസാധാരണമെന്നു പ്രതിപക്ഷം പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു മുഖ്യമന്ത്രിക്കെതിരേയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നു ഇ.പി. ജയരാജന്‍ പറഞ്ഞു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies