കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിയിലെത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഇവിടെ നിന്ന് ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് പോകും. കോട്ടയം സിഎംഎസ് കോളജിന്റെ ഇരുന്നൂറാം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടത്തശേഷം 4.30 ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. അവിടെ നിന്ന്5.10 ന് കൊച്ചിയിലേക്ക് മടങ്ങും. 6.30 ന് നേവല്‍ ബേസിലെത്തുന്ന രാഷ്ട്രപതി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിന്റെ 155-ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
ശനിയാഴ്ച കൊടുങ്ങല്ലൂരിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കും. തുടര്‍ന്നു കോഴിക്കോട്ട് നടക്കുന്ന കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിലും പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post