തിരുവനന്തപുരം: മാര്‍ച്ച് 19 ശനിയാഴ്ച വൈകുന്നേരം 8.30 മുതല്‍ 9.30 വരെ വൈദ്യുത വിളക്കുകള്‍ അണച്ചും വൈദ്യുത ഉപകരണങ്ങള്‍ നിര്‍ത്തിവച്ചും ഭൗമ മണിക്കൂര്‍ ആചരിക്കണമെന്ന് പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ഗവര്‍ണര്‍ പി.സദാശിവം ആഹ്വാനം ചെയ്തു.
യുക്തിസഹമായ ഊര്‍ജ ഉപഭോഗവും സംരക്ഷണവും ലക്ഷ്യമിടുന്ന ഭൗമ മണിക്കൂര്‍ കാമ്പയിന്‍ 2009 മുതല്‍ രാജ്യത്ത് ആചരിക്കുന്നുണ്ട്. ഈ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ വ്യാപകമായ പ്രചരണം നല്‍കി വന്‍ വിജയമാക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post